HOME
DETAILS

വിഭാഗീയതയ്ക്കൊപ്പമില്ലെന്ന് തെളിയിച്ച് തൃക്കാക്കര

  
backup
June 03 2022 | 20:06 PM

8956345632-4-2022-june

ബി.എസ് ഷിജു


കേരള മനസ്സ് മതേതരത്വത്തിനൊപ്പമെന്ന് തെളിയിക്കുന്നതാണ് തൃക്കാക്കരയിലെ യു.ഡി.എഫിന്റെ വിജയം. വോട്ടിനുവേണ്ടി ഒരു വർഗീയവാദിയുടെയും തിണ്ണ നിരങ്ങില്ലെന്ന് യു.ഡി.എഫ് പരസ്യമായി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഒരു തവണയല്ല പലതവണ ഇതേനിലപാട് ആവർത്തിച്ചു. അതേസമയം, സോഷ്യൽ എൻജിനീയറിങ് എന്ന വിളിപ്പേരിൽ വർഗീയതയെ താലോലിച്ച് ജാതി, മത ധ്രുവീകരണം നടത്താനാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാക്കളും സ്ഥാനാർഥി നിർണയം മുതൽ പ്രചാരണാവസാനം വരെ ശ്രമിച്ചത്. എല്ലാ ഘട്ടത്തിലും അവർ കേരളത്തിന്റെ മതേതര മനസ്സിനെയും പൊതുബോധത്തെയും വെല്ലുവിളിക്കാനും ശ്രമിച്ചു. അങ്ങനെയുള്ള തെരഞ്ഞെടുപ്പിലാണ് ഉമ തോമസിന്റെ വിജയം. കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ രംഗത്ത് നിർണായക ചലനങ്ങളുണ്ടാക്കുന്നതാകും യു.ഡി.എഫിന്റെ ഈ നിലപാടെന്ന കാര്യത്തിൽ തർക്കമുണ്ടാകില്ല.


പിണറായി സർക്കാരിനുള്ള താക്കീത്


ഒരു വർഷം ആഘോഷിക്കുന്ന പിണറായി സർക്കാരിന് ജനം നൽകിയ താക്കീതാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം. വിലക്കയറ്റമടക്കം ജനങ്ങൾ നേരിടുന്ന നിരവധി പ്രശ്‌നങ്ങൾ നിലനിൽക്കുമ്പോഴാണ് ഉത്തരവാദിത്വങ്ങൾ വലിച്ചെറിഞ്ഞ് മന്ത്രിസഭ ഒന്നാകെ തൃക്കാക്കരയിൽ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തിയത്. വികസനം ചർച്ച ചെയ്യാമെന്ന യു.ഡി.എഫിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ പ്രചാരണത്തിന്റെ ഒരു ഘട്ടത്തിലും തയാറായില്ല. ഉപതെരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാൻ മുഖ്യമന്ത്രിയാകട്ടെ ധൈര്യം കാട്ടിയുമില്ല. വികസനം ചർച്ചയാക്കാൻ കോൺഗ്രസ് ശ്രമിച്ചപ്പോൾ സി.പി.എം പലയാവർത്തി അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ചു. അതൊന്നും ഏൽക്കാതെ വന്നപ്പോൾ പിതൃത്വമില്ലാതെ പ്രചരിക്കപ്പെട്ട വ്യാജ വിഡിയോയുടെ പിന്നാലെ വിവാദങ്ങളുണ്ടാക്കി. ഇതടക്കം സി.പി.എമ്മിന്റെ ഇരട്ടത്താപ്പിനും ഏകാധിപത്യ ശൈലിക്കും ധാർഷ്ട്യത്തിനും ഏറ്റ പ്രഹരമാണ് തെരഞ്ഞെടുപ്പ് ഫലം.


കെ റെയിലിന് ചങ്ങല
വലിക്കാനുള്ള കാഹളം


ശമ്പളം കൊടുക്കാൻ കാശില്ലെങ്കിലും രണ്ട് ലക്ഷം കോടിയുടെ സിൽവർ ലൈൻ നടപ്പാക്കുമെന്ന് ആവർത്തിച്ച് പറയുകയായിരുന്നു പ്രചാരണത്തിന്റെ തുടക്കത്തിൽ എൽ.ഡി.എഫ്. എന്നാൽ ആര് സമരം ചെയ്താലും കല്ലിടൽ തുടരുമെന്ന പ്രഖ്യാപനത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് പിറകോട്ട് പോകേണ്ടിയും വന്നു. എന്തു വന്നാലും പദ്ധതി നടപ്പാക്കുമെന്ന ധാർഷ്ട്യവുമായി മുന്നോട്ടുപോയാൽ ശക്തമായ ജനരോഷമുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഉമ തോമസിന്റെ വിജയം. ജനവിധി മാനിച്ച് സിൽവർലൈൻ പദ്ധതിയുടെ കാര്യത്തിൽ സർക്കാർ ഇനിയെങ്കിലും പുനഃപരിശോധന നടത്തുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്.


പുതിയ നേതൃത്വത്തിനുള്ള അംഗീകാരം


കെ.സുധാകരനും, വി.ഡി.സതീശനും അടങ്ങുന്ന പുതിയ കോൺഗ്രസ് നേതൃത്വത്തിനുള്ള ആദ്യ പരീക്ഷയായിരുന്നു തൃക്കാക്കര തെരഞ്ഞെടുപ്പ്. അതിൽ പുതിയ നേതൃത്വം വിജയിച്ചിരിക്കുന്നു. കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനം വരുന്നത് നാമനിർദേശ പത്രിക സമർപ്പിക്കാൻ മണിക്കൂറുകൾ അവശേഷിക്കെയാണ്. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ ഉമ തോമസിനെ സ്ഥാനാർഥിയായി നിശ്ചയിച്ചുള്ള പ്രഖ്യാപനം വന്നു. ഇതടക്കം തുടക്കം മുതൽ അവസാനം വരെയുള്ള പ്രവർത്തനങ്ങളിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ഇടപെടൽ നിർണായകമായിരുന്നു. പുതിയ നേതൃത്വം എല്ലാ ഘട്ടത്തിലും മുതിർന്ന നേതാക്കളുമായി കൂടിയാലോചനകളും നടത്തി. പ്രാധാന്യം മനസ്സിലാക്കി തൃക്കാക്കരയിൽ ദിവസങ്ങളോളം തങ്ങി പ്രവർത്തനങ്ങളിൽ വ്യാപൃതരായ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള കോൺഗ്രസ് പ്രവർത്തകരും നേതൃത്വത്തോടൊപ്പം ഈ വിജയത്തിന്റെ അവകാശികളാണ്.


തൃക്കാക്കര മോഡൽ


ചിട്ടയായതും ശാസ്ത്രീയമായുമുള്ള പ്രവർത്തനമാണ് ഇത്തവണ യു.ഡി.എഫ് തൃക്കാക്കരയിൽ നടത്തിയത്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് മുതൽ വോട്ടെടുപ്പ് പൂർത്തിയാക്കുന്നത് വരെ അതുണ്ടായിരുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അടക്കമുള്ള പ്രമുഖ യു.ഡി.എഫ് നേതാക്കൾ മണ്ഡലത്തിൽ ക്യാംപ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.


ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസൻ തുടങ്ങിയ യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളും ജില്ലയിൽ നിന്നുള്ള എം.പിമാരായ ബെന്നി ബെഹ്നാനും ഹൈബി ഈഡനും അടക്കമുള്ള മുഴുവൻ എം.പിമാരും എം.എൽ.എമാരും വീടുകൾ തോറും കയറിയതോടെ പ്രചാരണ രംഗം കൂടുതൽ ആവേശത്തിലേക്ക് മാറി. കള്ളവോട്ട് തടയാൻ തൃക്കാക്കരയിൽ സ്വീകരിച്ച മുൻകരുതൽ മുമ്പൊരിക്കലും കോൺഗ്രസോ യു.ഡി.എഫോ സ്വീകരിക്കാത്തതാണ്. ഏഴായിരത്തോളം പുതിയ വോട്ടുകൾ യു.ഡി.എഫ് ചേർത്തു. എന്നാൽ അതിൽ മൂവായിരം മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്കും ജില്ലാ കലക്ടർക്കും പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും പേരുകൾ പ്രത്യേകം മാർക്ക് ചെയ്ത വോട്ടർ പട്ടിക യു.ഡി.എഫ് പോളിങ് ഏജന്റ്മാർ പ്രിസൈഡിങ് ഓഫിസർക്ക് കൈമാറി. വ്യാജ തിരിച്ചറിയിൽ കാർഡ് ഉണ്ടാക്കി കള്ളവോട്ട് ചെയ്യാൻ വന്ന സി.പി.എം പ്രവർത്തകനെ പിടികൂടിയത് അടക്കം ഇത്തരം മുൻകരുതൽ നടപടികളുടെ ഫലമായാണ്.


പി.ടി തോമസിനുള്ള ആദരം


പ്രചാരണത്തിലുടനീളം നിറസാന്നിധ്യമായിരുന്നു അന്തരിച്ച സമാജികൻ പി.ടി തോമസിന്റെ ഓർമകൾ. പി.ടി തോമസെന്ന കേരളരാഷ്ട്രീയത്തിലെ പകരം വയ്ക്കാനില്ലാത്ത നിലപാടിന്റെ രാജകുമാരന് തൃക്കാക്കര നൽകിയ അതേ സ്‌നേഹവായ്പുകൾ ഉമ തോമസിനും ലഭിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ മുന്നേറ്റം. തൃക്കാക്കരയിൽ നേടിയ തിളക്കമാർന്ന വിജയം തന്നെയാണ് പി.ടി.തോമസിന് നൽകാൻ കഴിയുന്ന ആദരം.

(യു.ഡി.എഫ് തൃക്കാക്കര തെരഞ്ഞെടുപ്പ് കമ്മിറ്റി മാധ്യമ സമിതി ചെയർമാനാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുന്നു; ട്രംപിന്റെ ദൂതന്‍ ഖത്തറും ഇസ്‌റാഈലും സന്ദര്‍ശിച്ചു

International
  •  9 days ago
No Image

നവീന്‍ബാബുവിന്റെ മരണം; അന്വേഷണം ശരിയായ ദിശയില്‍, സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

Kerala
  •  9 days ago
No Image

വടകരയില്‍ വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  9 days ago
No Image

കാര്‍ വാടകയ്ക്ക് നല്‍കിയതല്ല, ഗൂഗിള്‍ പേയില്‍ അയച്ചുതന്നത് കടം വാങ്ങിയ പണമെന്ന് വാഹന ഉടമ

Kerala
  •  9 days ago
No Image

ജോയിന്റ് കമ്മീഷന്‍ സ്ഥാപിക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഇന്ത്യയും കുവൈത്തും

Kuwait
  •  9 days ago
No Image

യുപിഐ വാലറ്റ് പരിധി ഉയര്‍ത്തി: ഇനി ദിവസം പരമാവധി 5,000 രൂപയുടെ ഇടപാടുകളാണ് 

Tech
  •  9 days ago
No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  9 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  9 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  9 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  9 days ago