വീട്ടുസാധനങ്ങള്‍ മാറ്റി; ഔദ്യോഗിക വസതി രാഹുല്‍ ഗാന്ധി ഒഴിയുന്നു
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിയുന്നു. തുഗ്ലക് ലൈനിലെ വസതിയില്‍ നിന്ന് സാധനങ്ങള്‍ മാറ്റിത്തുടങ്ങി. ഒരു ലോറി നിറയെ വീട്ടുസാധനങ്ങളാണ് മാറ്റിയത്. 19 വര്‍ഷത്തിന് ശേഷമാണ് രാഹുല്‍ ഈ വസതി ഒഴിയുന്നത്. ലോക്‌സഭയില്‍ നിന്ന് ആയോഗ്യനാക്കിയതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ രാഹുലിന് നോട്ടീസ് നല്‍കിയിരുന്നു. ഔദ്യോഗിക വസതിയില്‍ നിന്ന് മാറണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ സെക്രട്ടറിയേറ്റാണ് രാഹുലിന് നോട്ടീസ് നല്‍കിയിരുന്നത്. മെയ് 22നകം ഔദ്യോഗിക വസതി ഒഴിയണമെന്നായിരുന്നു നോട്ടീസ്.
#WATCH | Trucks from Congress leader Rahul Gandhi's 12 Tughlak Lane bungalow leave for his mother and UPA chairperson, MP Sonia Gandhi's residence at 10 Janpath.
— ANI (@ANI) April 14, 2023
He is vacating his residence after being disqualified as Lok Sabha MP. pic.twitter.com/t4gANaLaRm
എന്നാല്‍ ഇതിനു മുമ്പു തന്നെ താന്‍ ഈ വസതിയില്‍ നിന്നൊഴിയുമെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി ലോക്‌സഭാ സെക്രട്ടറിയേറ്റിന് കത്ത് നല്‍കിയിരുന്നു. അപ്പീലില്‍ സൂറത്ത് സെഷന്‍സ് കോടതി വിധി ഈ മാസം 20ന് വരാനിരിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ വസതി മാറ്റം. ഈ വിധി വരെ കാത്തിരിക്കാതെയാണ് രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതിയൊഴിയുന്നത്. ഏറെ നിര്‍ണായക രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായ വസതിയാണിത്. 2004ല്‍ യു.പിയിലെ അമേത്തിയില്‍ നന്ന് ജയിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധിക്ക് ഈ വസതി ലഭിക്കുന്നത്.
നിരവധി കോണ്‍ഗ്രസ് അനുഭാവികളാണ് രാഹുലിന് സ്വന്തം വീട് നല്‍കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്. പിന്നാലെ എന്റെ വീട് രാഹുലിന് എന്ന പേരില്‍ കോണ്‍ഗ്രസ് ഒരു പ്രചാരണപരിപാടി ആരംഭിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."