HOME
DETAILS
MAL
കോര്‍ബെവാക്‌സിന് ബൂസ്റ്റര്‍ ഡോസ് അംഗീകാരം: രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും ബൂസ്റ്റര്‍ ഡോസായി നല്‍കാം
backup
June 04 2022 | 17:06 PM
ന്യൂഡല്‍ഹി: ബയോളജിക്കല്‍ ഇ യുടെ കോര്‍ബെവാക്‌സ് ബൂസ്റ്റര്‍ ഡോസായി നല്‍കാന്‍ ഡി.സി.ജി.ഐയുടെ അനുമതി. 18 വയസിന് മുകളിലുള്ള രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് നല്‍കുക. കോവിഷീല്‍ഡ്, കോവാക്‌സിനും രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും ബൂസ്റ്റര്‍ ഡോസായി കോര്‍ബെവാക്‌സ് നല്‍കാം.
ഡി.സി.ജി.ഐ ഏപ്രില്‍ അവസാനത്തോടെ 5 നും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി കോര്‍ബെവാക്‌സ് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു. മെയ് മാസത്തില്‍ സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ചരക്ക് സേവന നികുതി ഉള്‍പ്പെടെ കോര്‍ബെവാക്‌സിന്റെ വില 840 രൂപയില്‍ നിന്ന് 250 രൂപയായി ബയോളജിക്കല്‍ ഇ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസായി അംഗീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."