മുസ്‌ലിം ഡെവലപ്മെന്റ് കോര്‍പറേഷന്‍ രൂപീകരിക്കണം: കെ.എം.സി.സി
ദുബൈ: ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളില്‍ മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കേരള സര്‍ക്കാരാണ് പാലോളി കമ്മിഷനെ നിയമിച്ചത്. കമ്മിഷന്റെ ശുപാര്‍ശ പ്രകാരം ഭരണഘടനാനുസൃതമായി നല്‍കിയ ക്ഷേമപദ്ധതികള്‍ 100 ശതമാനവും മുസ്‌ലിംകള്‍ക്ക് തന്നെ ലഭിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ മുസ്‌ലിം ഡെവലപ്മെന്റ് കോര്‍പറേഷന്‍ രൂപീകരിക്കണമെന്നും കെ.എം.സി.സി യു.എ.ഇ നാഷനല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ഹൈക്കോടതി വിധിയില്‍ തന്നെയുള്ള വിവിധ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ജനസംഖ്യയുടെ അനുപാതത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാനുള്ള ഉത്തരവുപ്രകാരം മുസ്‌ലിംകളുടെ വികസന ആവശ്യങ്ങളും അവകാശങ്ങളും പഠിച്ചു നടപ്പാക്കാനാണ് മുസ്‌ലിം ഡെവലപ്മെന്റ് കോര്‍പറേഷന്‍ രൂപീകരിക്കേണ്ടതെന്നും പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, അബ്ദുല്ല ഫാറൂഖി , സെക്രട്ടറി അന്‍വര്‍ നഹ , നിസാര്‍ തളങ്കര എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."