ലോകകപ്പ് യോഗ്യതാ മത്സരം ഇന്ത്യ ഇന്ന് ഖത്തറിനെതിരേ ജയിച്ചു വരാന്‍...
ദോഹ: ഏഷ്യയില്‍ നിന്നുള്ള ലോകകപ്പ് യോഗ്യതയ്ക്കായി ഇന്ത്യ ഇന്ന് ഖത്തറുമായി ഏറ്റുമുട്ടും. നിലവിലെ ഏഷ്യന്‍ ചാംപ്യന്‍മാരായ ഖത്തറിനെ ആദ്യ മത്സരത്തില്‍ സമനിലയില്‍ കുരുക്കിയതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ പോരാട്ടത്തിന് ഇറങ്ങുന്നത്. ജയമാണ് ഇന്ത്യയുടെ ലക്ഷ്യം. വിജയത്തിനായി നീലപ്പടയ്ക്ക് മൈതാനത്ത് നന്നായി വിയര്‍ക്കേണ്ടി വരും. ഗ്രൂപ്പ് ഇയില്‍ ആറില്‍ അഞ്ച് ജയവുമായി ഒന്നാം സ്ഥാനത്താണ് ഖത്തര്‍. അഞ്ച് മത്സരങ്ങളില്‍ രണ്ട് തോല്‍വിയും മൂന്ന് സമനിലയുമായി ഇന്ത്യ നാലാം സ്ഥാനത്തും.
2022ല്‍ ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ യോഗ്യത പ്രതീക്ഷ ഏതാണ്ട് അസ്തമിച്ചു. ഏഷ്യയിലെ വമ്പന്‍മാരെ ഞെട്ടിച്ച് ഈ പോരാട്ടം ജയിക്കാനായാല്‍ ഇന്ത്യക്ക് 2023ലെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ കാലെടുത്തു വയ്ക്കാനുള്ള ദൂരം കുറയ്ക്കാം. ഇന്ത്യയില്‍ വെച്ചായിരുന്നു ഖത്തറിനെ നേരിടേണ്ടിയിരുന്നത്. എന്നാല്‍ രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ കേന്ദ്രീകൃത വേദിയായി ഖത്തറിനെ നിര്‍ദേശിക്കുകയായിരുന്നു. പ്രത്യേക പരിശീലനമില്ലാതെയാണ് ഇത്തവണ ഇന്ത്യ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന് ഇറങ്ങുന്നത്. കൊല്‍ക്കത്തയില്‍ ദേശീയ ക്യാംപ് നിശ്ചയിച്ചിരുന്നെങ്കിലും കൊവിഡ് വെല്ലുവിളിയായി. ഖത്തറില്‍ നേരത്തെയെത്തിയ ഇന്ത്യന്‍ താരങ്ങള്‍ ഇവിടെ വെച്ചാണ് ചെറുതായെങ്കിലും പരിശീലനം നടത്തിയത്. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനും സര്‍ക്കാരും നിരീക്ഷണ കാലാവധി വെട്ടിക്കുറച്ചത് അനുഗ്രഹമായി.
പ്രതീക്ഷ
സൂപ്പര്‍ ഛേത്രിയില്‍
മികച്ച താരനിരയെ അണിനിരത്തി ഫുള്‍ സ്‌ക്വാഡുമായാണ് ഇന്ത്യ ഖത്തറിനെ നേരിടുക. നിലവില്‍ പരുക്ക് അലട്ടുന്നില്ലെന്നതാണ് ടീമിനു ലഭിക്കുന്ന ഊര്‍ജം. ഇത് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. യു.എ.ഇക്കെതിരേ കളിച്ച സൗഹൃദ മത്സരത്തില്‍ 6-0ന് ഇന്ത്യ കനത്ത തോല്‍വി വഴങ്ങിയിരുന്നു. സൂപ്പര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രി ഇല്ലാതെയാണ് അന്ന് ഇന്ത്യ കളത്തിലിറങ്ങിയത്. കൊവിഡ് മുക്തനായി കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ഛേത്രിയിലും സ്റ്റിമാക് പ്രതീക്ഷ വയ്ക്കുന്നു. ആദ്യ മത്സരത്തില്‍ ഖത്തറിനെതിരേ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്ത ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവും പ്രതിരോധത്തിലെ കരുത്തന്‍ സന്ദേഷ് ജിങ്കനും ടീമിനൊപ്പമുണ്ട്.
അറ്റാക്കിങ് ബ്രെയിന്‍ അലിയും ഹസനും
കരുത്തരാണ് ഖത്തര്‍. നിലവില്‍ ഫിഫ റാങ്കിങ് സ്ഥാനം 58. അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ലക്‌സംബര്‍ഗിനെയും (1- 0), അസര്‍ബൈജാനെയും (2- 1) പരാജയപ്പെടുത്തുകയും അയര്‍ലന്‍ഡിനെ 1-1ന് സമനിലയില്‍ കുരുക്കുകയും ചെയ്താണ് ഖത്തര്‍ ഇന്ത്യയുമായി കൊമ്പുകോര്‍ക്കുന്നത്. റാങ്കിങില്‍ 105ാം സ്ഥാനത്തുള്ള ഇന്ത്യക്ക് സൗഹൃദ മത്സരങ്ങളില്‍ നിരാശയായിരുന്നു ഫലം. അല്‍മൊയെസ് അലിയും ഹസന്‍ അല്‍ഹൈദോസുമാണ് ഖത്തറിന്റെ അറ്റാക്കിങ് ബ്രെയിന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."