സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് അഞ്ചു വര്‍ഷത്തിന് ശേഷം കൊല്ലം സ്വദേശി ജയില്‍ മോചിതനായി
ജിദ്ദ: സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് മലയാളി അഞ്ചു വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായി.
സാമ്പത്തിക ക്രമക്കേട് കേസില്‍ സഊദി ജയിലിലായിരുന്ന കൊല്ലം കിളികൊല്ലൂര്‍ കന്നിമേല്‍ചേരി സ്വദേശി കൈപ്പുഴ വീട്ടില്‍ മാഹീന്‍, ലൈല ബീവി ദമ്പതികളുടെ മകന്‍ ഷാനവാസ് ആണ് അഞ്ചു വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായത്.
ആറ് വര്‍ഷം മുമ്പാണ് ഷാനവാസ് തൊഴില്‍ തേടി റിയാദിലെത്തിയത്.
പെട്രോള്‍ പമ്പില്‍ ജോലി കിട്ടി. അവിടെ ജോലി ചെയ്യുന്നതിനിടെ സാമ്പത്തിക ക്രമക്കേട് ആരോപിച്ചു തൊഴിലുടമ ജയിലിലാക്കുകയായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പണതട്ടിപ്പ് നടത്തിയത് ഒപ്പം ജോലി ചെയ്തിരുന്നവരായിരുന്നു. ആ പ്രതികള്‍ നാട്ടിലേക്ക് മുങ്ങി. നിരപരാധിയായ ഷാനവാസിനെ പോലീസ് പിടികൂടി. വിചാരണതടവുകാരനായി നീണ്ട കാലം ജയിലില്‍ കഴിഞ്ഞു. ശേഷം കോടതി ശിക്ഷിച്ചു ആ തടവ് കൂടി അനുഭവിക്കേണ്ടി വന്നു. അങ്ങനെ മൊത്തത്തില്‍ അഞ്ചു വര്‍ഷം ജയിലില്‍ കിടക്കേണ്ടി വന്നു.ഒടുവില്‍ പൊതുമാപ്പിലാണ് പുറത്തിറങ്ങിയത്. ഇതിനിടയില്‍ നിരവധി നിയമ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. നാട്ടില്‍ നിന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചതനുസരിച്ച് സൗദി കെ.എം.സി.സി കൊല്ലം ജില്ലാ കോഓര്‍ഡിനേഷന്‍ ഭാരവാഹി നവാസ് പള്ളിമുക്ക് മോചനശ്രമവുമായി മുന്നോട്ട് വരുകയും റിയാദ് കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ സിദ്ദിഖ് തുവൂര്‍, കൊല്ലം ജില്ലാ കോഓര്‍ഡിനേഷന്‍ ഭാരവാഹി ഫിറോസ് കൊട്ടിയം എന്നിവര്‍ ഇടപെട്ട് കേസുകള്‍ക്ക് പരിഹാരം കാണുകയായിരുന്നു.
തുടർന്ന്എല്ലാ നിയമ പ്രശ്‌നങ്ങളും പൂര്‍ത്തീകരിച്ച് കഴിഞ്ഞ ദിവസം കൊച്ചിയിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നാട്ടിലേക്ക് യാത്രയായി. കഴിഞ്ഞ അഞ്ചു മാസമായി വിചാരണ കേസുകളില്‍ നിരന്തരം ഇടപെട്ടു പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് കേസ് മോചനത്തിന് സാഹചര്യം ഒരുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."