HOME
DETAILS

കൊവിഡ് മരണനിരക്ക്: സഭയില്‍ വാക്‌പോര്

  
backup
June 03 2021 | 03:06 AM

65121451-2


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് മൂലമുള്ള മരണനിരക്കിനെച്ചൊല്ലി നിയമസഭയില്‍ ഭരണ- പ്രതിപക്ഷ വാക്‌പോര്. ഇന്നലെ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയതിനെത്തുടര്‍ന്നാണ് മന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വാക്‌പോര് നടന്നത്.
കൊവിഡ് പ്രതിരോധത്തില്‍ കേരളം മുന്നിലാണെന്നു വരുത്തിത്തീര്‍ക്കാന്‍ മരണനിരക്കുകള്‍ സര്‍ക്കാര്‍ കുറച്ചുകാട്ടുന്നെന്ന് അടിയന്തിരപ്രമേയത്തിന് നോട്ടിസ് നല്‍കിയ ഡോ. എം.കെ മുനീര്‍ പറഞ്ഞു. മരണനിരക്ക് കൃത്യമാകണം. മരണം റിപ്പോര്‍ട്ട് ചെയ്യേണ്ടത് ജില്ലാ കലക്ടറല്ല, മെഡിക്കല്‍ പ്രാക്ടീഷണറാണ്. കലക്ടര്‍ പറയുന്ന കണക്കല്ല ഓഡിറ്റ് കമ്മിറ്റി പറയുന്നത്. രോഗിയെ കണ്ടിട്ടില്ലാത്ത ഓഡിറ്റ് കമ്മിറ്റിയാണ് നെഗറ്റീവും പൊസിറ്റീവും വേര്‍തിരിക്കുന്നത്. ഇവിടെയിരുന്ന് തീരുമാനിക്കേണ്ടതല്ല മരണനിരക്കെന്നും മുനീര്‍ പറഞ്ഞു.


കേരളത്തില്‍ കൊവിഡ് രോഗികളുടെ മരണം നിശ്ചയിക്കുന്നതില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ നിശ്ചയിച്ച മാനേജ്‌മെന്റ് സമിതിയല്ല, പകരം ചികിത്സിക്കുന്ന ഡോക്ടര്‍മാരാണ് രോഗികളുടെ മരണകാരണം തീരുമാനിക്കേണ്ടതെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു. കൊവിഡ് മരണപ്പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടുന്നതുമൂലം അര്‍ഹരായ കുടുംബങ്ങള്‍ക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാകരുത്. കൊവിഡിന്റെ പേരില്‍ ഭരണ- പ്രതിപക്ഷങ്ങള്‍ തമ്മിലടിച്ചാല്‍ രാഷ്ട്രീയക്കാരോട് ജനങ്ങള്‍ക്ക് പുച്ഛം തോന്നും. ഇത് അരാഷ്ട്രീയവാദം വളരാനിടയാക്കും. അതിനാലാണ് ഒരുമിച്ചുനിന്ന് കൊവിഡിനെ നേരിടണമെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.


സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ, ആശ്വാസ നടപടികള്‍ക്ക് പൂര്‍ണ പിന്തുണയുണ്ടെന്ന് സതീശനും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും സഭയെ അറിയിച്ചു. സര്‍ക്കാരിനു പിന്തുണ നല്‍കിയിട്ടും ആരോഗ്യ മന്ത്രിക്ക് അത് പുല്ലുവിലയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മന്ത്രിക്കു വേണ്ടെങ്കിലും ജനങ്ങള്‍ക്കുവേണ്ടി പ്രതിപക്ഷം സര്‍ക്കാര്‍ നടപടിയെ പിന്തുണയ്ക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


കേരളത്തില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷം വിശ്രമരഹിത പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരെ ഇകഴ്ത്തികൊട്ടാനുള്ള പ്രതിപക്ഷ ശ്രമം ശരിയല്ലെന്ന് അടിയന്തരപ്രമേയ നോട്ടിസിന് മറുപടിയായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ബോര്‍ഡാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബോര്‍ഡ് ഇല്ലാത്ത ആശുപത്രികളില്‍ ചുമതലയുള്ള ഡോക്ടര്‍മാരുമാണ്. ഇത് വിദഗ്ധ സമിതി സ്ഥിരീകരിക്കുന്നു. ലോകാരോഗ്യ സംഘടനയും ഐ.സി.എം.ആറും അംഗീകരിച്ച മാനദണ്ഡപ്രകാരമുള്ള നടപടിക്രമം മാത്രമാണിതെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒപ്പം നില്‍ക്കുമെന്ന് അറിയിച്ച പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോകാതെ മറ്റു സഭാനടപടികളുമായി സഹകരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago