രേഖകള്‍ വേണ്ട; മൂന്ന് മാസത്തെ കാലാവധിയില്‍ തൊഴില്‍ വിസ നല്‍കാന്‍ സഊദി അറേബ്യ
റിയാദ്: മൂന്ന് മാസം കാലാവധിയുള്ള തൊഴില്‍ വിസ അവതരിപ്പിച്ച് സഊദി അറേബ്യ. താല്‍ക്കാലികമായ ഈ തൊഴില്‍ വിസ സ്വന്തമാക്കാന്‍ രേഖകള്‍ ആവശ്യമില്ലെന്ന് സഊദി തൊഴില്‍ പോര്‍ട്ടല്‍ അറിയിച്ചു. വ്യവസായികളെയും സംരഭകരെയും ഉദ്ദേശിച്ച് കൊണ്ടുള്ള ഈ വിസയില്‍ രാജ്യത്തെത്തുന്നവര്‍ക്ക് മൂന്ന് മാസം വരെ രാജ്യത്ത് തൊഴില്‍ ചെയ്യാമെന്നാണ് ക്വിവ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മൂന്ന് മാസത്തേക്ക് കൂടി കാലാവധി നീട്ടിയെടുക്കാന്‍ സാധ്യതയുള്ള ഈ വിസ ലഭിച്ച വ്യക്തിക്ക് വര്‍ക്ക് പെര്‍മിറ്റോ റെസിഡന്‍സിയോയില്ലാതെ സഊദി അറേബ്യയില്‍ ജോലിയെടുക്കാന്‍ സാധിക്കും.
ക്വിവ ബിസിനസ് കമ്മീഷണര്‍ക്കോ അല്ലെങ്കില്‍ ഏതെങ്കിലും ബിസിനസ് സ്ഥാപനങ്ങളുടെ ഉടമകള്‍ക്കോ ആണ് ഇത്തരത്തില്‍ താത്ക്കാലിക തൊഴില്‍ വിസക്കായി അപേക്ഷിക്കാനുള്ള അര്‍ഹതയുള്ളത്.
ലേബര്‍ സെക്ടറില്‍ വിവിധ സര്‍വീസുകള്‍ നടത്തുന്ന മാനവവികസന മന്ത്രാലയത്തിന് കീഴിലുള്ള ക്വിവ പ്ലാറ്റ്‌ഫോം വഴിയാണ് താത്ക്കാലിക വിസക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നത്.
കൊമേഴ്ഷ്യല്‍ രജിസ്‌ട്രെഷനുള്ളതും സജീവമായതുമായ ബിസിനസ് സംരഭങ്ങളെ മാത്രമേ താത്ക്കാലിക. വര്‍ക്ക് പെര്‍മിറ്റിനുള്ള അപേക്ഷയിലേക്ക് പരിഗണിക്കൂ. കൂടാതെ അബ്ഷര്‍ അക്കൗണ്ടും ഇത്തരം സംരഭങ്ങള്‍ക്ക് ആവശ്യമാണ്. ഇലക്ട്രോണിക്ക് രൂപത്തില്‍ ക്വിവ വഴിയാണ് ഈ താത്ക്കാലിക തൊഴില്‍ വിസ ലഭ്യമാകുന്നത്. ഒരു വര്‍ഷം വരെയാണ് ഇതിന്റെ കാലാവധി.
അബ്ഷര്‍ അക്കൗണ്ടില്‍ വേണ്ടത്ര ബാലന്‍സ് ഇല്ലെങ്കിലോ സജീവമായതോ രജിസ്‌ട്രെഷന്‍ ഇല്ലാത്തതോ ആയ തൊഴില്‍ സംരഭങ്ങളാണെങ്കിലോ അബ്ഷര്‍ വിസ തള്ളിപ്പോകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."