ഹമദ് വിമാനത്താവളത്തിന് യാത്രക്കാരുടെ എണ്ണത്തിൽ നേട്ടം; കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം വർധന
ദോഹ: ഖത്തറിലെ പ്രധാന വിമാനത്താവളമായ ഹമദ് വിമാനത്താവളത്തിന് യാത്രക്കാരുടെ എണ്ണത്തിൽ നേട്ടം. മാർച്ച് മാസത്തിൽ ഹമദ് വിമാനത്താവളത്തിലൂടെ കടന്നു പോയത് 35,16,939 യാത്രക്കാരാണ്. യാത്രക്കാരുടെ എണ്ണത്തിൽ 2022 മാർച്ചിനേക്കാൾ 25 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 2022 മാർച്ചിൽ 28,13,043 ആയിരുന്നു വിമാന യാത്രക്കാർ. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് കണക്കുകൾ പുറത്തുവിട്ടത്.
വിമാനങ്ങളുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 12 ശതമാനമാണ് വർഷാടിസ്ഥാനത്തിലുള്ള വർധന. ഈ മാർച്ചിൽ 19,561 വിമാനങ്ങളാണ് വന്നുപോയത്. കഴിഞ്ഞ മാർച്ചിൽ ഇത് 17,320 ആയിരുന്നു. എന്നാൽ, കാർഗോ നീക്കത്തിൽ 5.2 ശതമാനം കുറവാണുള്ളത്. 2022 മാർച്ചിൽ 2,17,676 ടൺ ആയിരുന്നത് ഇക്കഴിഞ്ഞ മാർച്ചിൽ 2,06,276 ടൺ ആയി കുറഞ്ഞു.
ഹമദ്, ദോഹ വിമാനത്താവളങ്ങളുടെ പ്രവർത്തനം തുടങ്ങിയതിനു ശേഷം ഏറ്റവും കൂടുതൽ യാത്രക്കാർ വന്നുപോയത് ഇക്കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ്. ഫെബ്രുവരിയിൽ 32,40,117 യാത്രക്കാരും 17,479 വിമാനങ്ങളും ഇതുവഴി യാത്രചെയ്തു.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."