HOME
DETAILS

കര്‍ണാടക: ജഗദീഷ് ഷെട്ടാറും ബി.ജെ.പി വിട്ടു; തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന്

  
backup
April 16 2023 | 04:04 AM

national-denied-ticket-in-karnataka-polls-humiliated-jagadish-shettar-quits-bjp

ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി നേതാക്കളുടെ രാജി തുടരുന്നു. മത്സരിക്കാന്‍ ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായി ജഗദീഷ് ഷെട്ടാറും ബി.ജെ.പി വിടുന്നതായി പ്രഖ്യാപിച്ചു. നിയമസഭ അംഗത്വം രാജിവെക്കുമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും 67കാരനായ ഷെട്ടാര്‍ പറഞ്ഞു. എന്നാല്‍ മറ്റ് പാര്‍ട്ടികളില്‍ അംഗത്വം എടുക്കുമോ എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.

കഴിഞ്ഞ തവണ കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഷെട്ടാറായിരുന്നു പ്രതിപക്ഷ നേതാവ്. നിയമസഭ അംഗത്വം ഒഴിയാന്‍ തീരുമാനിച്ചെന്നും സിര്‍സിയിലുള്ള സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്‌ഡെ കഗേരിയോട് കാണാനുള്ള അനുമതി തേടിയിട്ടുണ്ടെന്നും രാജി സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'ഹൃദയഭാരത്തോടെ, ഞാന്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെക്കും. ഈ പാര്‍ട്ടി കെട്ടിപ്പടുത്തതും വളര്‍ത്തിയതും ഞാനാണ്. ചില നേതാക്കള്‍ എനിക്ക് പാര്‍ട്ടിയില്‍നിന്ന് രാജിവെക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു' ഷെട്ടാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

ബി.ജെ.പിക്ക് നല്‍കിയ സംഭാവനകളും നിയമസഭാ സ്പീക്കര്‍ ഉള്‍പ്പെടെയുള്ള പ്രധാന പദവികള്‍ വഹിച്ച കാര്യവും ഓര്‍മപ്പെടുത്തിയ അദ്ദേഹം, അവര്‍ എന്നെ അപമാനിച്ച രീതി നോക്കുമ്പോള്‍ പാര്‍ട്ടി നേതാക്കള്‍ ജഗദീഷ് ഷെട്ടാറിനെ ഇതുവരെ മനസ്സിലാക്കിയിട്ടില്ലെന്നും വ്യക്തമാക്കി. പാര്‍ട്ടി നേതാക്കള്‍ എന്നെ അവഗണിച്ചതില്‍ ഞാന്‍ ഏറെ നിരാശനാണ്. അതുകൊണ്ടാണ് നിശ്ശബ്ദനായി ഇരിക്കാത്തതെന്നും നേതൃത്വത്തെ വെല്ലുവിളിക്കുന്നതെന്നും തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും ഷെട്ടാര്‍ കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച രാത്രി മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ, കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ ഷെട്ടാറിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നാലെയാണ് പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുന്ന കാര്യം ഷെട്ടാര്‍ അറിയിച്ചത്. സിറ്റിങ് സീറ്റായ ഹുബ്ലിധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ ഇത്തവണ മത്സരിപ്പിക്കില്ലെന്ന് പാര്‍ട്ടി അറിയിച്ചതിനു പിന്നാലെയാണ് വിമതസ്വരവുമായി ഷെട്ടാര്‍ രംഗത്തെത്തിയത്. ഒരാഴ്ചക്കിടെ ബി.ജെ.പി വിടുന്ന രണ്ടാമത്തെ പ്രധാന നേതാവാണ് ഷെട്ടാര്‍. മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

ബിജെപി വിട്ടുവന്ന ലക്ഷ്മണ്‍ സാവ്ദിയ്ക്ക് സിറ്റിങ് സീറ്റായ അത്താനി സീറ്റ് കോണ്‍ഗ്രസ് നല്‍കിയിരുന്നു. മുതിര്‍ന്ന രണ്ട് നേതാക്കളും നിരവധി എംഎല്‍എമാരും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടത് ബിജെപിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതിനിടെ ബിജെപിയുടെ അവസാന ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും.

അതേസമയം, കോണ്‍ഗ്രസിന്റെ മൂന്നാം സ്ഥാനാര്‍ഥി പട്ടികയും പുറത്തുവന്നു. സിദ്ധരാമയ്യക്ക് കോലാറില്‍ സീറ്റില്ല എന്നതാണ് പ്രത്യേകത. 43 സ്ഥാനാര്‍ഥികളെയാണ് മൂന്നാം പട്ടികയില്‍ പ്രഖ്യാപിച്ചത്. ബിജെപിയില്‍ നിന്ന് രാജി വച്ച മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡിയ്ക്ക് അതാനി സീറ്റ് നല്‍കി. കോത്തൂര്‍ ജി മഞ്ജുനാഥിനാണ് കോലാര്‍ സീറ്റ് നല്‍കിയിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന്റെ മണ്ഡലത്തില്‍ ഇത് വരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന ഷെട്ടറിനെ കോണ്‍ഗ്രസിലെത്തിക്കാനുള്ള ചരടുവലികള്‍ നടക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  15 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  15 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  15 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  15 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  15 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  15 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  15 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  15 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  15 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  15 days ago