സഊദിയിൽ പരിശോധന ശക്തം, ഒരാഴ്ചയ്ക്കിടെ നാട് കടത്തിയത് 10,985 നിയമലംഘകരെ
റിയാദ്: ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ താമസം, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ച 13,702 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്ത്ര മന്ത്രാലയം അറിയിച്ചു. മെയ് 26 മുതൽ ജൂൺ 1 വരെ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകൾ നടത്തിയ സംയുക്ത ഫീൽഡ് കാമ്പെയ്‌നിനിടെയാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
8,362 റെസിഡൻസി ലംഘകരും 3,513 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും 1,827 തൊഴിൽ നിയമ ലംഘകരും അറസ്റ്റിൽ ഉൾപ്പെടുന്നു.
രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 253 പേർ അറസ്റ്റിലായി, 50 ശതമാനം യെമനികളും 41 ശതമാനം എത്യോപ്യക്കാരും 9 ശതമാനം മറ്റ് രാജ്യക്കാരുമാണ്. 18 നിയമലംഘകർ സഊദി അറേബ്യയിൽ നിന്ന് പുറത്തേക്ക് പോകാൻ നടത്തുതിയ ശ്രമത്തിനിടെയും പിടിക്കപ്പെട്ടു. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തുകയും അഭയം നൽകുകയും ചെയ്ത 16 പേരെ അറസ്റ്റ് ചെയ്തു.
76,836 നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന്റെ നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 73,539 പുരുഷന്മാരും 3,297 സ്ത്രീകളുമാണ്. ഇവരിൽ 64,752 നിയമലംഘകരെ യാത്രാ രേഖകൾ ലഭിക്കുന്നതിന് അവരുടെ എംബസികളിലേക്ക് റഫർ ചെയ്തു. 2,613 നിയമലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ റഫർ ചെയ്യുകയും 10,985 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."