HOME
DETAILS
MAL
എറണാകുളത്ത് നവജാതശിശുവിനെ അമ്മ പാറമടയില്‍ കെട്ടിത്താഴ്ത്തി
backup
June 03 2021 | 07:06 AM
എറണാകുളം: കോലഞ്ചേരിയില്‍ നവജാത ശിശുവിനെ പാറമടയില്‍ കല്ല്കെട്ടി താഴ്ത്തിയെന്ന് അമ്മയുടെ മൊഴി. നാല്‍പ്പത് വയസുള്ള സ്ത്രീ ചൊവ്വാഴ്ചയാണ് പ്രസവിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ ചികിത്സക്ക് എത്തിച്ചപ്പോഴാണ് പ്രസവവിവരവും കുഞ്ഞിനെ കല്ല് കെട്ടി താഴ്ത്തിയതും പുറത്തറിയുന്നത്. ഇതോടെ ആശുപത്രി അധികൃതര്‍ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.
സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലിസ് പാറമടയിലെത്തി പരിശോധന നടത്തുകയാണ്. സ്കൂബ ഡൈവിംഗ് ടീം പാറമടയില്‍ തെരച്ചില്‍ നടത്തും.
ഇവര്‍ക്ക് നാലുമക്കളുണ്ട്. ഭര്‍ത്താവിനെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. അമ്മ നിലവില്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം വിശദമായി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലിസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."