വന്‍ പ്രഖ്യാപനം; ഇമാം, മതപ്രഭാഷകര്‍,മുഅദ്ദിന്‍ എന്നിവര്‍ക്ക് ദുബായില്‍ ഇനി ഗോള്‍ഡന്‍ വിസ
ദുബായ്: 20 വര്‍ഷത്തോളം തൊഴില്‍ പൂര്‍ത്തിയാക്കിയ ഇമാം, മത പ്രഭാഷകര്‍, മുഅദ്ദിന്‍, മുഫ്ത്തി, മത ഗവേഷകര്‍ എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ച് ദുബായ്. ദുബായ് ഭരണാധികാരിയായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തീമിന്റെ നിര്‍ദേശ പ്രകാരം, ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ക്ക് ഹംദന്‍ ബിൻ മൊഹമ്മദ് ബി്ന്‍ റാഷിദ് അല്‍ മക്തൂമാണ് തീരുമാനം പ്രഖ്യാപിച്ചത്.
ഗോള്‍ഡന്‍ വിസക്ക് പുറമേ 20 വര്‍ഷം പൂര്‍ത്തിയാക്കിയ ഇമാം, മത പ്രഭാഷകര്‍, മുഅദ്ദിന്‍, മുഫ്ത്തി, മത ഗവേഷകര്‍ എന്നിവര്‍ക്ക് ഈദ് പ്രമാണിച്ച് സാമ്പത്തികമായി ബോണസ് അടക്കമുളള സഹായവും ദുബായ് പ്രഖ്യാപിച്ചിട്ടുണ്ട്.
റമളാന്‍ മാസത്തില്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിപ്പിക്കാനും സഹവര്‍ത്തിത്വത്തിന്റെ മൂല്യങ്ങള്‍ മറ്റുളളവരിലേക്ക് പകര്‍ന്ന് നല്‍കാനുമുളള ഇവരുടെ ശ്രമങ്ങള്‍ക്ക് ആദരവേകാനാണ് ഗോള്‍ഡന്‍ വിസ പ്രഖ്യാപനം കൊണ്ട് ദുബായ് ഉദ്ദേശിക്കുന്നത്.
എന്താണ് ഗോള്‍ഡന്‍ വിസ?
2019ലാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ ലോഞ്ച് ചെയ്യുന്നത്. വിദേശത്ത് നിന്നുളള പ്രതിഭകളെ യു.എ.ഇയിലേക്ക് കൊണ്ട് വരാനും അവിടെ താമസിക്കാനും, ജോലി ചെയ്യാനും, പഠിക്കാനുമൊക്കെ അവസരം നല്‍കുന്ന വിസയാണിത്.
അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയാണ് വിസയുടെ കാലാവധി. ഈ വിസ ലഭിക്കുന്നതിന് സ്‌പോണ്‍സറെ ആവശ്യമില്ല, മാത്രമല്ല ആറ് മാസത്തേക്ക് യു.എ.ഇ.ക്ക് പുറത്ത് താമസിച്ചാലും ഗോള്‍ഡന്‍ വിസയെ അത് ബാധിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."