പെരുന്നാള്‍ ഷോപ്പിങ്ങ്; വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് യു.എ.ഇ വ്യാപാരികള്‍
പെരുന്നാള്‍ ആഘോഷങ്ങള്‍ ആരംഭിക്കാനിരിക്കെ കച്ചവടം പരമാവധി വര്‍ധിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് യു.എ.ഇയിലെ വ്യാപാരികള്‍. ചെറിയ പെരുന്നാള്‍ സംബന്ധിച്ചുളള അവധി ആഘോഷങ്ങള്‍ ആരംഭിക്കാനിരിക്കെ 15 മുതല്‍ 30 ശതമാനം വരെയാണ് വിവിധ ശ്രെണിയിലുള്ള വസ്തു വകകള്‍ക്ക് ദുബായിലുളള വ്യവസായികള്‍ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുള്ളത്.
സ്മാര്‍ട്ട് ഫോണുകള്‍, ഇലക്ടോണിക്‌സ് ഉപകരണങ്ങള്‍ എന്നിവക്കാണ് വലിയ വിലക്കുറവ് ലഭിക്കാന്‍ സാധ്യതയുളളതെങ്കിലും ഗ്രോസറി ഫാഷന്‍ ഉത്പന്നങ്ങള്‍ക്കും വന്‍ തോതില്‍ വിലക്കുറവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
സര്‍ക്കാര്‍ മേഖയില്‍ സാലറി ക്രഡിറ്റും, മറ്റ് മേഖലയിലുള്ളവര്‍ക്ക് പെരുന്നാള്‍ ആനുകൂല്യങ്ങളും ലഭ്യമാകാനിരിക്കെ വ്യക്തികളുടെ കയ്യില്‍ നിന്നും പരമാവധി പണം മാര്‍ക്കറ്റിലേക്ക് ചെലവഴിപ്പിക്കാനാണ് വ്യാപാരികളുടെ ശ്രമം.
' അടുത്ത കുറച്ച് ദിവസങ്ങളിലായി സ്മാര്‍ട്ട് ഫോണുകള്‍ ഇലക്ടോണിക്ക് ഉപകരണങ്ങള്‍ എന്നിവയുടെ വില്‍പന വലിയ തോതില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്,' ഒരു റീട്ടെയ്‌ലര്‍ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. കൂടാതെ എക്‌സ്‌ചേഞ്ച് ഓഫര്‍, അപ്ഗ്രേഡ് ഓഫര്‍ മുതലായവയും വലിയ രീതിയില്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ സ്വര്‍ണാഭരണങ്ങളുടെ കച്ചവടത്തിലും വലിയ വര്‍ധനവുണ്ടായേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ മറ്റ് ജി.സി.സി രാജ്യങ്ങളില്‍ നിന്നുളള സന്ദര്‍ശകരും വിദേശികളും ചേരുമ്പോള്‍ പെരുന്നാള്‍ വിപണി വലിയ തോതില്‍ ഉണരുകയും വലിയ അളവില്‍ പണം മാര്‍ക്കറ്റിലേക്ക് എത്തുമെന്നുമാണ് വ്യാപാരികളുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."