തൃക്കരിപ്പൂര്‍ ഫുട്ബോള്‍ അക്കാദമിയുടെ ഓഫിസ് തുറന്നു
തൃക്കരിപ്പൂര്‍: ജില്ലയിലെ ആദ്യത്തെ ഫുട്ബോള്‍ അക്കാദമിയായ തൃക്കരിപ്പൂര്‍ ഫുട്ബോള്‍ അക്കാദമിയുടെ ഓഫിസ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. മുന്‍ ഇന്ത്യന്‍ താരം എം. സുരേഷ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
അക്കാദമി റജിസ്ട്രേഷന് ഫോറം എ. രാമകൃഷ്ണന് മാസ്റ്ററില്‍ നിന്ന് അക്കാദമി ടെക്നിക്കല്‍ ഡയരക്ടര്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം എം മുഹമ്മദ് റാഫി ഏറ്റുവാങ്ങി.
ഗ്രാമപഞ്ചായത്ത് അംഗം സത്താര്‍ വടക്കുമ്പാട്, ഫുട്ബോള്‍ പരിശീലകന് എം അഹമ്മദ് റാഷിദ്, എം മഹറൂഫ്, ടി ബാലകൃഷ്ണന്, സി അബ്ദുറഹ്മാന്, വി.പി സിദ്ദീഖ്, യു.പി ഷറഫുദ്ദീന്, സി അബ്ദുല്‍ സത്താര്‍, കെ.വി ഗോപാലന്, ടി.പി സിറാജ്, സി.ടി ശാഹുല്‍ ഹമീദ്, ഒ.ടി സഈദ്, ടി.സിരാജു സംബന്ധിച്ചു. 12നും 17 വയസിനും താഴെയുള്ള രണ്ട് ബാച്ചുകളിലെ കുട്ടികളാണ് അക്കാദമിയില്‍ നിലവില്‍ പേര് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത്തവണ ജില്ലാ ലീഗ് ബി ഡിവിഷന് മത്സരത്തിനും അക്കാദമി തയ്യാറെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."