HOME
DETAILS
MAL
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്: ഷാറൂഖിനെതിരെ യു.എ.പി.എ ചുമത്തി
backup
April 16 2023 | 15:04 PM
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഡല്‍ഹി ശാഹീന്‍ബാഗ് സ്വദേശി ഷാറൂഖ് സെയ്ഫിക്കെതിരെ യു.എ.പി.എ ചുമത്തി. കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്കി. യു.എ.പി.എയുടെ ഏത് വകുപ്പാണ് ചുമത്തിയിരിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. തീവ്രവാദ ബന്ധം സ്ഥിരീകരിക്കാതെ തന്നെ യു.എ.പി.എ ചുമത്താം. തീവ്രവാദ ബന്ധം സംബന്ധിച്ച് പൊലീസിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല.
കേസില്‍ തീവ്രവാദ സംശയമടക്കം തള്ളാനായിട്ടില്ലെന്ന് എന്‍.ഐ.എ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയ പ്രാഥമിക വിവര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ തിരിച്ചറിയല്‍ പരേഡില്‍ കണ്ണൂരില്‍നിന്നുള്ള ട്രെയിന്‍ യാത്രക്കാരായ സാക്ഷികള്‍ ഇയാളെ തിരിച്ചറിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."