സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി വന്‍ മുന്നേറ്റം സാധ്യമാക്കും: ആലിക്കുട്ടി മുസ്ലിയാര്
കോഴിക്കോട്: സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഈ അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുന്ന വിവിധ കോഴ്സുകള്‍ വിദ്യാഭ്യാസ രംഗത്ത് വന്‍ മുന്നേറ്റം സാധ്യമാക്കുമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്. എസ്.എന്‍.ഇ.സിയുടെ കീഴില്‍ അഫിലിയേറ്റ് ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നല്കുന്ന പ്രോസ്പെക്റ്റസിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത നാഷനല്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ അംഗം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, എസ്.എന്‍.ഇ.സി അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ ഡോ. ബഷീര്‍ പനങ്ങാങ്ങര, സി.ഇ.ഒ കെ.പി മുഹമ്മദ്, ടി.കെ അലി മാസ്റ്റര്‍, ഡോ. ഷഫീഖ് റഹ്മാനി വഴിപ്പാറ, മുജ്തബ ഫൈസി ആനക്കര, ഡോ. അസ്ലം വാഫി, ശുഐബുല്‍ ഹൈതമി വാരാമ്പറ്റ, ഡോ. ഷബീര്‍ നിസാമി, റാഫി പെരുമുക്ക് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."