കൊവിഡ് ആശങ്കയൊഴിയുന്നു: പഞ്ചതല അണ്‍ലോക്ക് പ്രഖ്യാപിച്ച് മഹാരാഷ്ട്ര
മുംബൈ: കൊവിഡിന്റെ രണ്ടാം വരവിലെ വലിയ ഭീഷണി ഒഴിഞ്ഞതോടെ അഞ്ചു തലങ്ങളിലായി അണ്‍ലോക്ക് നടത്തുമെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്ര. അടുത്ത വെള്ളിയാഴ്ച മുതലാണ് അണ്‍ലോക്ക് പ്രക്രിയ ആരംഭിക്കുക.
ഒന്നാം തലം
അഞ്ചു ശതമാനത്തില്‍ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കും. ഓക്‌സിജന്‍ ബെഡുകളിലുള്ള രോഗികള്‍ 25 ശതമാനത്തില്‍ താഴെയായിരിക്കണം. ഇവിടങ്ങളില്‍ റെസ്‌റ്റോറന്റ്, കടകള്‍, മാളുകള്‍, ലോക്കല്‍ ട്രെയിനുകള്‍, പൊതുസ്ഥലങ്ങള്‍, സഞ്ചാരകേന്ദ്രങ്ങള്‍, പൊതു, സ്വകാര്യ ഓഫിസുകള്‍, തിയറ്ററുകള്‍, കല്യാണം, ജിം, സലൂണ്‍ തുടങ്ങിയവ അനുവദിക്കും. ഔറംഗാബാദ്, ബുല്‍ധാന, ചന്ദ്രപുര്‍, ധുലെ, ഗോണ്ടിയ, ജാല്‍ഗോവ്, ലാത്തൂര്‍, നാസിക്, താനെ, വാര്‍ധ നഗരങ്ങള്‍ ഇതില്‍പ്പെടും.
രണ്ടാം തലം
144-ാം വകുപ്പ് ബാധകമായിരിക്കും. 50 ശതമാനം ആളുകളെ വച്ച് ജിം, സലൂണ്‍, ബ്യൂട്ടി പാര്‍ലറുകള്‍ അനുവദിക്കും. കല്യാണങ്ങളില്‍ സംബന്ധിക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം.
മുംബൈ, അഹമ്മദ് നഗര്‍, അമരാവതി, ഹിംഗോളി നഗരങ്ങളാണ് രണ്ടാം ഘട്ടത്തില്‍ വരുന്നത്.
മൂന്നാം തലം
അകോല, ബീഡ്, കോലാപുര്‍, ഉസ്മാനാബാദ്, രത്‌നഗിരി, സിന്ധുദുര്‍ഗ്, സാംഗ്ലി, സതാര എന്നീ നഗരങ്ങള്‍.
നാലാം തലം
പൂനെ, റായ്ഗഡ് ജില്ലകള്‍.
അഞ്ചാം തലം
ഇതില്‍ ഉള്‍പ്പെട്ട ജില്ലകളിലും നഗരങ്ങളിലും എത്താന്‍ ഇ- പാസ് കരുതണം. സംസ്ഥാനത്തിനകത്തെ യാത്രകള്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ആവശ്യമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."