HOME
DETAILS

ആദിവാസികൾക്ക് സർക്കാർ വക ഊരുവിലക്ക്

  
backup
June 05 2022 | 19:06 PM

845623-4562-2022


വ്യക്തികൾക്കും സന്നദ്ധ സംഘടനകൾക്കും ആദിവാസി ഊരുകളിൽ പോകണമെങ്കിൽ പട്ടിക വർഗ വകുപ്പിന്റെ മുൻകൂട്ടിയുള്ള അനുമതി വാങ്ങണമെന്ന സർക്കുലർ പുറത്തിറങ്ങിയിരിക്കുകയാണ്. ഇതിനെതിരേ പ്രതിഷേധമുണ്ടായാലും പിന്മാറേണ്ടതില്ലെന്നാണ് വകുപ്പിന്റെ തീരുമാനമെന്നറിയുന്നു. ആദിവാസി ഊരുകളിൽ നടക്കുന്ന യാഥാർഥ്യങ്ങൾ ലോകം അറിയാതിരിക്കാനുള്ള ഗൂഢ പദ്ധതിയാണിതെന്ന വിമർശനം ഇതിനകം ഉയർന്നു കഴിഞ്ഞു. പട്ടിക വർഗ ജില്ലാ ഓഫിസുകളിൽനിന്ന് അനുമതി വാങ്ങുന്നവർക്കേ മേലിൽ ആദിവാസി ഊരുകളിലേക്കു പോകാൻ കഴിയൂ. അതിനായി 14 ദിവസം മുമ്പ് അപേക്ഷിക്കുകയും വേണം.


ആദിവാസികളുടെ നരകതുല്യ ജീവിതം പുറംലോകം അറിയുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യവും ഇപ്പോഴത്തെ സർക്കുലറിനു പിന്നിലുണ്ട്. ആദിവാസി ഗോത്ര മഹാസഭയും ഇതു തന്നെയാണ് പറയുന്നത്. ആദിവാസികൾക്കു മേൽ സർക്കാർ മേൽനോട്ടത്തിൽ അടിമത്വം പുതിയ രൂപത്തിൽ നടപ്പാക്കുകയാണ്. ആദിവാസികളോട് താൽപര്യമുള്ള സംഘടനകളും വ്യക്തികളും ഊരുകളിലേക്ക് വരരുതെന്ന് പറയുവാൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്ന് ഗോത്ര മഹാസഭ പറയുന്നു. പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥർക്ക് അതിനുള്ള അവകാശമില്ല. ആദിവാസികളുടെ മൂപ്പനാണ് ആദിവാസി ഊരിന്മേലുള്ള പൂർണ നിയന്ത്രണാവകാശം. ഇത് ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന സംവിധാനവുമാണ്.


പഞ്ചായത്തി രാജ് ആക്ട് നിലവിൽ വന്നതോടെ ഊരുമൂപ്പന്മാരുടെ സ്ഥാനം പഞ്ചായത്ത് മെംബർമാർക്കാണ് സർക്കാർ നൽകിയിരിക്കുന്നത്. ഇത് ഊരുകൾ അംഗീകരിക്കുന്നില്ല. ഊരിലേക്കുള്ള പല ആനുകൂല്യങ്ങളും ഇവർ തടഞ്ഞുവയ്ക്കുന്നു എന്നത് ഇവർക്കെതിരേയുള്ള പ്രധാന പരാതിയാണ്. ജനനി ജന്മരക്ഷാ പദ്ധതിയുടെ തുക വരെ പഞ്ചായത്ത് മെംബർമാർ തടഞ്ഞുവയ്ക്കുന്നു എന്ന പരാതികൾ ഇവർക്കെതിരേയുണ്ട്.


പട്ടികവർഗ വകുപ്പിന്റെ സർക്കുലറിനെ കഴിഞ്ഞ ദിവസം വയനാട്ടിൽ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ന്യായീകരിച്ചിരുന്നു. എൻ ഊര് പൈതൃക ഗ്രാമം പദ്ധതി കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്തു കൊണ്ടാണ് സർക്കുലറിനെ അദ്ദേഹം ന്യായീകരിച്ചത്. ഊരുകളിൽ പുറത്തുനിന്ന് വരുന്നവർ അനാശാസ്യം നടത്തുന്നു. മദ്യവും മയക്കുമരുന്നും ഊരുകളിൽ എത്തിക്കുന്നു. വിധുരയിലടക്കം കൗമാരക്കാരികളായ അഞ്ചു പെൺകുട്ടികൾ ആത്മഹത്യ ചെയ്തു. ഇതൊക്കെയാണ് പുറത്തു നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ വിലക്കിനു ന്യായീകരണമായി മന്ത്രി പറഞ്ഞത്. റിസർച്ചിനെന്നു പറഞ്ഞ് ആദിവാസികളെ ചൂഷണം ചെയ്യാനാണ് പലരും വരുന്നതെന്നും മന്ത്രി പറയുന്നുണ്ട്. ചുരുക്കത്തിൽ ആദിവാസികൾക്കു മേൽ അടിച്ചേൽപ്പിക്കുന്ന 'പുത്തൻ അടിമത്വം' അവരുടെ ശ്രേയസിനു വേണ്ടിയാണെന്നാണ് മന്ത്രിയുടെ നിലപാട്. ഇതുപക്ഷേ, നഗ്നമായ മനുഷ്യാവകാശ ലംഘനവും കൂടിയാണെന്ന വസ്തുത മന്ത്രി അറിയാതെ പോയതാണോ?
ആദിവാസി സംഘടനകളും പുറത്തു നിന്നുള്ളവർക്ക് നിയന്ത്രണം വേണമെന്ന് പറയുന്നതായി മന്ത്രി വെളിപ്പെടുത്തുകയുണ്ടായി. ഏതൊക്കെയാണ് ആ സംഘടനകളെന്ന് അദ്ദേഹം വ്യക്തമാക്കിയതുമില്ല. സർക്കുലറിനെ നഖശിഖാന്തം എതിർക്കുന്ന സംഘടനകൾ രംഗത്തുണ്ടുതാനും. നല്ല കാര്യങ്ങൾക്ക് അനുമതി ചോദിക്കുന്നവർക്ക് പ്രവേശനം കിട്ടുമെന്നും മന്ത്രി പറയുന്നു. നല്ലതേതെന്നുംചീത്തയേതെന്നും നിശ്ചയിക്കാനുള്ള വിവേചനാധികാരം പട്ടികവർഗ ജില്ലാ ഓഫിസിനാണെന്നിരിക്കെ, ആദിവാസികളുടെ പേരിൽ നടക്കുന്ന തട്ടിപ്പും വെട്ടിപ്പും പുറത്തുകൊണ്ടുവരാൻ മാധ്യമപ്രവർത്തകർക്കും സന്നദ്ധ സംഘടനകൾക്കും ഊരിൽ പ്രവേശിക്കാൻ അനുമതി കിട്ടുകയില്ലെന്ന കാര്യം ഉറപ്പാണ്. ആദിവാസികളുടെ സ്വാതന്ത്യത്തിനും മനുഷ്യാവകാശത്തിനും എതിരേയുള്ള വെല്ലുവിളിയായാണ് പട്ടികവർഗ വകുപ്പിന്റെ നീക്കത്തെ ആദിവാസികളിലെ പുതിയ തലമുറ വിലയിരുത്തുന്നത്. 2022 ലെ യുവത്വം അവരുടെ അവകാശങ്ങളെക്കുറിച്ചു ബോധവാന്മാരായിക്കൊണ്ടിരിക്കുന്നു എന്നത് പട്ടികവർഗ വകുപ്പിനെ അലോസരപ്പെടുത്തുന്നുണ്ട്.


എല്ലാ വർഷവും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കോടികളാണ് ആദിവാസി ക്ഷേമത്തിനായി വകയിരുത്തുന്നത്. എന്നാൽ ഇവയിൽ മുക്കാൽ പങ്കും എങ്ങോട്ടാണ് പോയിമറയുന്നതെന്ന് ആർക്കും ഒരു നിശ്ചയവുമില്ല. അരിവാൾ രോഗം വന്ന് കുട്ടികളും സ്ത്രീകളും മരിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ കാരണങ്ങളെക്കുറിച്ചു അവർക്കിടയിൽ അവബോധം ഉണ്ടാക്കുന്ന ക്രിയാത്മക പദ്ധതികൾ ഇതുവരെ പട്ടികവർഗ വകുപ്പ് ആവിഷ്കരിച്ചിട്ടില്ല. പഞ്ഞമാസങ്ങളിൽ ചാക്ക് അരിയും പാൽപ്പൊടിയും കൊടുത്ത് കടമ തീർത്താൽ പോരാ. ജീവിക്കാനുള്ള തൊഴിലവസരങ്ങൾ അവർക്ക് സൃഷ്ടിക്കുകയാണ് വേണ്ടത്. ഭക്ഷണം സ്വയം കണ്ടെത്താൻ ആദിവാസികളെ പ്രാപ്തരാക്കണം. സൗജന്യമായി അരിയും മുളകും നൽകുമ്പോൾ അതിൽ വെട്ടിപ്പും തട്ടിപ്പും യഥേഷ്ടം നടത്താൻ കഴിയും. ആദിവാസി കുട്ടികൾക്ക് ഉപകാരപ്പെട്ടിരുന്ന ബദൽ സ്കൂളുകൾ വരെ നിർത്തലാക്കിക്കൊണ്ടിരിക്കുകയാണ്.


സർക്കുലർ പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് സംഘടനാ നേതാക്കളായ എം. ഗീതാനന്ദൻ, ചിത്ര നിലമ്പൂർ, മുരുകൻ അട്ടപ്പാടി, അമ്മിണി വയനാട് എന്നിവർ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. പട്ടികവർഗ ഓഫിസിലെ ഉദ്യോഗസ്ഥർ ഊരുകളിൽ പോകുന്നില്ല. പോകുന്നത് മാധ്യമ പ്രവർത്തകരും സന്നദ്ധ സംഘടനകളുമാണ്. അവർ ശേഖരിക്കുന്ന വിവരങ്ങൾ പൊതു സമുഹത്തിൽ എത്തുന്നത് തടയാനും കൂടിയാണ് ഊരുവിലക്ക്. ഊരിന്റെ അധികാരം ഊരു മൂപ്പന്മാരിൽ നിന്ന് നീക്കം ചെയ്യാൻ ഇതുവഴി കഴിയുമെന്ന് പട്ടികവർഗ വകുപ്പ് കരുതുന്നുണ്ടാകണം. ഇപ്പോൾ തന്നെ വനം വകുപ്പ് വനത്തിനുള്ളിൽ ചെക്ക്പോസ്റ്റ് സ്ഥാപിച്ച് ആദിവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നുണ്ട്. ഊരുമൂപ്പൻ ചെന്നാണ് ഇവരെ കടത്തിക്കൊണ്ടുവരുന്നത്. വയനാട് നൂൽപ്പുഴയിലെ ചെട്ടിയാ ലാത്തൂർ ഊരിലേക്ക് ഇതുവരെ പട്ടികവർഗ വകുപ്പ് തിരിഞ്ഞു നോക്കിയിട്ടില്ലത്രെ. കാട്ടുനായ്ക്കർ ആണ് ഇവിടെ കഴിയുന്നത്. ഇവർക്കൊരു ആനുകൂല്യവും പരിരക്ഷയും വകുപ്പിൽ നിന്നു ഇതുവരെ കിട്ടിയിട്ടില്ലെന്നും പറയുന്നു.


അട്ടപ്പാടിയിൽ ആദിവാസി ഭൂമിക്ക് വ്യാജ രേഖയുണ്ടാക്കി വൻതോതിൽ കൈയേറുന്നതിനു ഭൂമാഫിയക്ക് അവസരം ഒരുക്കുന്നത് പട്ടിക വർഗ ഉദ്യോഗസ്ഥരിൽ ചിലരാണെന്ന് ആദിവാസി സംഘടനാ നേതാക്കൾ പറയുന്നു. ആ ദിവാസികളുടെ കൈകളിൽ സർക്കാർ നൽകിയ പട്ടയാവകാശ രേഖകൾ മാത്രമേയുള്ളൂ. ഭൂമി എവിടെയാണെന്ന് അവർക്കും തഹസിൽദാർമാർക്കുപോലും അറിയില്ല. അവരുടെ ഭൂമി മറിച്ചു വിൽക്കപ്പെടുന്നതിനെക്കുറിച്ച് ഒരന്വേഷണവും നടക്കുന്നില്ല.
ആദിവാസി ഊരുകളിൽ ആര് വരണം, ആര് വരേണ്ട എന്ന് തീരുമാനിക്കേണ്ടത് ആദിവാസി മൂപ്പനാണ്. അത് അവർക്കു തന്നെ വിട്ടു കൊടുക്കുന്നതായിരിക്കും സർക്കാരിനും പട്ടിക വർഗ വകുപ്പിനും ഗുണകരമാകുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്ത് കെഎംസിസി കോഴിക്കോട് ജില്ലാ ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 20ന് 

oman
  •  a month ago
No Image

സൈബര്‍ അറസ്റ്റ് ഭീഷണിയിലൂടെ വീട്ടമ്മയില്‍ നിന്ന് നാലുകോടിയിലധികം രൂപ തട്ടിയെടുത്തു

Kerala
  •  a month ago
No Image

നാഗര്‍കോവിലില്‍ മലയാളി അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യാശ്രമം നടത്തി ചികിത്സയിലായിരുന്ന ഭര്‍തൃമാതാവ് മരിച്ചു

Kerala
  •  a month ago
No Image

അബൂദബിയിലെ സ്വകാര്യ സ്‌കൂള്‍ നിയമനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അഡെക് 

uae
  •  a month ago
No Image

ഖത്തര്‍ ടൂറിസം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

latest
  •  a month ago
No Image

കറന്റ് അഫയേഴ്സ്-28-10-2024

PSC/UPSC
  •  a month ago
No Image

ആഡംബര ദ്വീപായ സിന്ദാല വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്ത് സഊദി

latest
  •  a month ago
No Image

കൊച്ചിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍; ലഹരിയെത്തിയത് ബെംഗളുരുവില്‍ നിന്ന്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് മണ്ഡലങ്ങളിലെ സൂക്ഷ്മ പരിശോധന പൂർത്തിയായി; വയനാട് 16, പാലക്കാട് 12, ചേലക്കര ഏഴും സ്ഥാനാർത്ഥികൾ

Kerala
  •  a month ago
No Image

ക്ലാസില്‍ വരാത്തതിന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് മഹാരാജാസ് കോളജിന്റെ നോട്ടീസ്; പഠനം അവസാനിപ്പിക്കുന്നതായി മറുപടി

Kerala
  •  a month ago