ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന്റെ വീട്ടില്‍ പുലര്‍ച്ചെ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്
ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനിന്റെ വീട്ടില്‍ ഇഡി റെയ്ഡ്. ഹവാല ഇടപാട് കേസിലാണ് പരിശോധന. കള്ളപ്പണക്കേസില്‍ അറസ്റ്റിലായ മന്ത്രി ഇപ്പോള്‍ റിമാന്‍ഡിലാണ്.
അദ്ദേഹം താമസിക്കുന്ന ഡല്‍ഹിയിലെ വീട് ഉള്‍പെടെയുള്ള സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. സമാന്തരമായിട്ടായിരുന്നു ഇവിടങ്ങളിലെ പരിശോധന. കേസിന്റെ തുടര്‍ച്ചയായാണ് റെയ്ഡ് നടക്കുന്നതെന്നാണ് ഏജന്‍സി നല്‍കുന്ന വിശദീകരണം.
മെയ് 30നാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റ്റേറ്റ് അറസ്റ്റ് ചെയ്യുന്നത്. ഷെല്‍ കമ്പനികളിലൂടെ അനധികൃതമായി പണം കൈപ്പറ്റിയെന്ന 2017ല്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. പഞ്ചാബിലെ ജനപ്രിയ ഗായകന്‍ സിദ്ദു മൂസൈവാലയുടെ കൊലപാതകമുള്‍പ്പടെയുള്ള സംഭവങ്ങള്‍ക്ക് പിന്നാലെ ആം ആദ്മി പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതായിരുന്നു ഈ അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."