HOME
DETAILS
MAL
ജില്ലയില്‍ പാന്‍ മസാല ഉത്പന്നങ്ങളും സുലഭം
backup
August 21 2016 | 21:08 PM
ചെറുവത്തൂര്‍: എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് നടത്തിയ റെയ്ഡില്‍ ജില്ലയില്‍ ലക്ഷങ്ങളുടെ പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. അതിര്‍ത്തി ജില്ലയായതിനാല്‍ പാന്‍മസാല കടത്തിന്റെ കേന്ദ്രമായി കാസര്‍കോട് മാറിക്കഴിഞ്ഞു. കര്‍ണാടകയില്‍ നിന്നും ട്രെയിനിലൂടെയും റോഡു മാര്‍ഗവും പാന്‍ ഉത്പന്നങ്ങള്‍ ഇവിടേക്ക് എത്തുന്നു. ട്രെയിനില്‍ പച്ചക്കറികള്‍ക്ക് ഇടയിലും മറ്റും ഒളിപ്പിച്ചാണ് കടത്ത്. രണ്ട് രൂപ മുതല്‍ അഞ്ച് രൂപ വരെയാണ് പാന്‍ ഉത്പന്നങ്ങള്‍ക്ക് കര്‍ണ്ണാടകത്തില്‍ വില. ഇവിടെ 30 മുതല്‍ 50 രൂപ വരെയാണ് വില്പന വില.
അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ലഹരി കടത്തുന്ന രീതിയും നിലവിലുണ്ട്. പെട്ടികടകളില്‍ രഹസ്യമായാണ് ഇടപാടുകാര്‍ക്ക് ഇവ നല്‍കുന്നത്. ചിലയിടങ്ങളില്‍ ഇവയ്ക്ക് പ്രത്യേക കോഡുകളും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."