സൂപ്പര്‍കപ്പ്: സമനിലക്കുരുക്കിട്ട് ബംഗളൂരു; സെമി കാണാതെ ബ്ലാസ്റ്റേഴ്‌സ് പുറത്ത്
കോഴിക്കോട്: സൂപ്പര്‍കപ്പിലെ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു മത്സരം സമനിലയില്‍ അവസാനിച്ചു. നിര്‍ണായക മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് നേടിയ സമനില സെമിയിലേക്ക് എത്താന്‍ ടീമിനെ സഹായിച്ചില്ല. ബെംഗളൂരു എഫ് സി സെമി ഫൈനലിലേക്കും മുന്നേറി.വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്ലേ ഓഫ് മത്സരത്തില്‍ നാടകീയ സംഭവങ്ങള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് മറുപടി നല്‍കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും ഗോള്‍ കണ്ടെത്താനും ബെംഗളൂരുവിനെ വീഴ്ത്താനും ബ്ലാസ്റ്റേഴ്‌സിനായില്ല.
???? ????! It ends all square in Kozhikode and @bengalurufc make it through to the semis. ??
— Indian Football Team (@IndianFootball) April 16, 2023
BFC 1️⃣- 1️⃣ KBFC
? @SonySportsNetwk 2️⃣ & @FanCode#BFCKBFC ⚔️ #HeroSuperCup ? #IndianFootball ⚽ pic.twitter.com/GveCADhLjq
32ാം മിനിറ്റില്‍ ബെംഗളൂരു എഫ് സി ലക്ഷ്യം കണ്ടു. റോയ് കൃഷ്ണയായിരുന്നു ബെഗളൂരുവിന്റെ രക്ഷകനായി അവതരിച്ചത്. ഗോള്‍ പിറന്നതോടെ ബെംഗളൂരുവിന്റെ ആത്മവിശ്വാസം ഇരട്ടിയായി. ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മുഖത്ത് വീണ്ടും ഭീഷണി പരത്തിയെങ്കിലും ആദ്യപകുതി 1-0 ത്ത്ില്‍ തന്നെ അവസാനിച്ചു. 77ാം മിനിറ്റില്‍ ദിമിത്രോയോസ് ഡമന്റകോസാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോള്‍ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."