പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് ബദലായ മൂല്യര്ണയ രീതി രണ്ടാഴ്ചയ്ക്കുള്ളിലെന്ന് സി.ബി.എസ്.ഇ
ന്യൂഡല്‍ഹി: റദ്ദാക്കിയ പന്ത്രണ്ടാംക്ലാസ് പരീക്ഷയ്ക്ക് ബദലായുള്ള മൂല്യനിര്‍ണയ രീതി രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനിക്കുമെന്ന് സി.ബി.എസ്.ഇ സുപ്രിംകോടതിയെ അറിയിച്ചു.
പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കുന്ന ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് മുന്‍പാകെയാണ് സി.ബി.എസ്.ഇ ഇക്കാര്യം അറിയിച്ചത്. ഇതോടെ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദശം നല്കിയ കോടതി, കുട്ടികളുടെ ഭാവിസംബന്ധിച്ച ആശങ്കയും പങ്കുവച്ചു.
കേസ് ഇന്നലെ പരിഗണിക്കവെ സി.ബി.എസ്.ഇയുടെ പന്ത്രണ്ടാംക്ലാസ് പരീക്ഷ റദ്ദാക്കിയ വിവരം കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കിയതുപോലെ സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന പൊതുപരീക്ഷകളും റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികളും സുപ്രിംകോടതിയിലെത്തിയിട്ടുണ്ട്. ഇവയില്‍ കോടതി അതതു സര്‍ക്കാരുകളുടെ നിലപാട് തേടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."