അമിത് ഷായുടെ പരിപാടിയില്‍ സൂര്യാഘാതമേറ്റ് 11 മരണം, നിരവധി പേര്‍ ചികിത്സയില്‍
മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പൊതുപരിപാടിയില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതത്തെയും നിര്‍ജലീകരണത്തെയും തുടര്‍ന്ന് മരിച്ചു. ഞായറാഴ്ച്ച മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ്ദാന ചടങ്ങിലാണ് ദുരന്തമുണ്ടായത്. നവി മുംബൈയില്‍ ചടങ്ങ് നടന്ന സ്ഥലത്ത് 38 ഡിഗ്രി സെല്‍ഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ചടങ്ങിനിടെ 150 ല്‍ ഏറെപേര്‍ കുഴഞ്ഞുവീണു. ഒരു ലക്ഷത്തിലേറെ പേര്‍ ചടങ്ങില്‍ പങ്കെടുത്തതായാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. ആയിരക്കണക്കിന് പേര്‍ എത്തുമെന്ന് ഉറപ്പുണ്ടായിട്ടും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്ന് ആരോപണമുണ്ട്. രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയായിരുന്നു പരിപാടി. സര്‍ക്കാരിന് പരിപാടിയുടെ ആസൂത്രണത്തില്‍ പാളിച്ചയുണ്ടായെന്ന് മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ദുരന്തമെന്ന് എന്‍.സി.പി നേതാവ് അജിത് പവാര്‍ ആരോപിച്ചു.
Maharashtra | At least seven people dead while 24 are under treatment after suffering from heatstroke during Maharashtra Bhushan Award ceremony in Navi Mumbai's Kharghar. Deceasesd's families to be given Rs 5 lakhs while we are ensuring proper treatment for those admitted: CM… pic.twitter.com/xDzFuGsIp3
— ANI (@ANI) April 16, 2023
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡിന് അര്‍ഹനായ സാമൂഹിക പ്രവര്‍ത്തകന്‍ ദത്താത്രേയ നാരായണ്‍ എന്ന അപ്പാസാഹേബ് ധര്‍മ്മാധികാരിയെ അനുമോദിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ധര്‍മ്മാധികാരിക്ക് സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."