അരിക്കൊമ്പന്‍ ദൗത്യത്തിന് കേരളത്തിന് തിരിച്ചടി; ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ ഹരജി തള്ളി
ന്യൂഡല്‍ഹി: അരിക്കൊമ്പന്‍ ദൗത്യത്തിന് സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതിയില്‍ കനത്തതിരിച്ചടി. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. കേസില്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് അടിയന്തരമായി കേള്‍ക്കുകയും ഹരജി തള്ളുകയും ചെയ്തത്. പുനഃരധിവാസം വെല്ലുവിളിയെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍ പരാമര്‍ശിച്ചു. ഗൗരവകരമായ വിഷയമാണെന്നും പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുന്നത് പ്രയോഗികമല്ലെന്നും സംസ്ഥാനം കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാനം അഭിമുഖീകരിക്കുന്നത് വലിയ വിഷയമെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞെങ്കിലും ആവശ്യങ്ങള്‍ കോടതി തള്ളുകയായിരുന്നു.
ആനയെ പിടികൂടി കൂട്ടിലടയ്ക്കുന്ന കാര്യത്തിന് സര്‍ക്കാരിന് ഏകപക്ഷീയമായി തീരുമാനമെടുക്കാനാകില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. പകരം സ്ഥലം കണ്ടെത്താന്‍ 5 ദിവസത്തെ കാലാവധിയും ഹൈക്കോടതി നല്‍കിയിരുന്നു. അതേസമയം, ഇതേവിഷയത്തില്‍ പറമ്പികുളം നിവാസികളുടെ ഹരജി സുപ്രിംകോടതി നാളെ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."