കയ്യില്‍ ഫണ്ടില്ല; മെസിയെ വാങ്ങാന്‍ സൂപ്പര്‍ താരത്തെ വില്‍ക്കാനൊരുങ്ങി ബാഴ്‌സ; റിപ്പോര്‍ട്ട്
ജൂണില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ ക്ലബ്ബുമായുള്ള കരാര്‍ പുതുക്കാന്‍ സാധിച്ചില്ലെങ്കില്‍ മെസി ഫ്രീ ഏജന്റ് ആയി മാറും. താരം ഫ്രീ ഏജന്റ് ആയി മാറുകയാണെങ്കില്‍ നിരവധി ക്ലബ്ബുകളാണ് മെസിയെ സ്വന്തമാക്കാനായി രംഗത്തുള്ളത്. ഇന്റര്‍ മിലാന്‍, ഇന്റര്‍ മിയാമി, ബാഴ്‌സലോണ, അല്‍ ഹിലാല്‍ മുതലായ ക്ലബ്ബുകളാണ് മെസിയെ നോട്ടമിട്ട് രംഗത്തുള്ളത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ മെസി തന്റെ പഴയ ക്ലബ്ബായ ബാഴ്‌സയിലേക്കാണ് തിരിച്ചു പോകാന്‍ സാധ്യത എന്നാണ് ഫുട്‌ബോള്‍ വിദഗ്ധരടക്കം വിലയിരുത്തുന്നത്.
മെസി ബാഴ്‌സയിലേക്ക് തിരിച്ചു വരുന്നതിനെ സാവിയും ക്ലബ്ബ് പ്രസിഡന്റ് ലപ്പോര്‍ട്ടയും പിന്തുണച്ചതോടെയാണ് താരത്തിന്റെ ക്ലബ്ബ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.
എന്നാല്‍ മെസിയെ ബാഴ്‌സയിലേക്ക് തിരിച്ചെത്തിക്കാന്‍ ക്ലബ്ബ് അവരുടെ സൂപ്പര്‍ താരങ്ങളിലൊരാളെ വില്‍ക്കാന്‍ തയ്യാറെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്ത് വരുന്നത്. എല്‍ നാഷണലാണ് മെസിയെ സൈന്‍ ചെയ്യാനായി ബാഴ്‌സ യുവതാരമായ അന്‍സു ഫാറ്റിയെ സൈന്‍ ചെയ്യാനൊരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലെ നിയമങ്ങള്‍ മൂലം പണം ചെലവഴിക്കുന്നതിന് നിയന്ത്രണങ്ങളുള്ളത് മൂലമാണ് മെസിയെ വാങ്ങാനായി അന്‍സു ഫാറ്റിയെ വിറ്റ് ബാഴ്‌സ പണം കണ്ടെത്താന്‍ ശ്രമിക്കുന്നത് എന്നാണ് എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രീമിയര്‍ ലീഗ് ക്ലബ്ബായ ടോട്ടന്‍ഹാം ഹോട്ട്‌സ്പറിന് അന്‍സു ഫാറ്റിയെ 50 മില്ല്യണ്‍ യൂറോക്ക് സ്വന്തമാക്കാന്‍ താത്പര്യമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ അടുത്ത ട്രാന്‍സ്ഫര്‍ ജാലകത്തില്‍ അന്‍സുഫാറ്റിയെ വിറ്റ് മെസിയെ സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് ബാഴസയുടെ പ്രതീക്ഷ.
അതേസമയം 29 മല്‍സരങ്ങളില്‍ നിന്നും 23 വിജയങ്ങളുമായി 73 പോയിന്റോടെ ലാ ലിഗയില്‍ ഒന്നാം സ്ഥാനത്താണ് ബാഴ്‌സ.
ഏപ്രില്‍ 23ന് അത്‌ലറ്റിക്കോ മഡ്രിഡിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."