സ്‌കൂള്‍ പരിസരവും ലഹരി വലയില്‍ ലഹരി വില്‍പനയ്ക്ക് മറപിടിക്കാന്‍ മൗത്ത് ഫ്രഷ്‌നറുകള്‍
ചെറുവത്തൂര്‍: സ്‌കൂള്‍ പരിസരത്തെ കടകളില്‍ മൗത്ത് ഫ്രഷ്‌നറുകളുടെ വില്‍പന വ്യാപകമാകുന്നത് ലഹരി വില്പനയ്ക്ക് മറപിടിക്കാനെന്ന് സൂചന. ഉപയോഗിച്ച ലഹരിയുടെ മണം മറ്റുള്ളവര്‍ തിരിച്ചറിയാതിരിക്കാനാണ് കുട്ടികളില്‍ പലരും മൗത്ത് ഫ്രഷ്‌നറുകള്‍ ഉപയോഗിക്കുന്നതെന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം.
പെന്‍ സിഗരറ്റുകള്‍, ലഹരി മിഠായി പോലുള്ളവ വില്പന നടത്തിയവരെ ജില്ലയില്‍ നിന്നും നേരത്തെ പിടികൂടിയിരുന്നു. ഇത്തരം ഉത്പന്നങ്ങളുടെ വില്പന ഇപ്പോഴും സജീവമായി തുടരുന്നുണ്ടെന്നും അത് പിടിക്കപ്പെടാതിരിക്കാനാണ് മിഠായി മണമുള്ള മൗത്ത് ഫ്രഷ്‌നറുകള്‍ സ്‌കൂള്‍ പരിസരത്തെ കടകളില്‍ എത്തിച്ചിരിക്കുന്നത് എന്നതാണ് വിവരം.
ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളോട് ചേര്‍ന്നുള്ള കടകളിലാണ് വില്പന സജീവമായി നടക്കുന്നത്. പത്ത് രൂപ മുതല്‍ ഇരുപത് രൂപ വരെയാണ് വില. പല ബോട്ടിലുകള്‍ക്കും പല പേരുകളാണ്. ആരാണ് ഉത്പാദിപ്പിക്കുന്നതെന്ന് കൃത്യമായി രേഖപ്പെടുത്താവപോലും വില്പനയ്ക്കുണ്ട്.
ജില്ലയുടെ തെക്കന്‍ മേഖലകളിലെ ചില വിദ്യാലയ പരിസരങ്ങളില്‍ കഴിഞ്ഞ ഒരു മാസക്കാലമായി മൗത്ത് ഫ്രഷ്‌നറുകളുടെ വില്പന സജീവമാണെന്നും ലഹരി വില്പനയുമായി ഇതിനു ബന്ധമുണ്ടെന്നും ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് വിവരം ലഭിച്ചിരുന്നു.
ഇവര്‍ കടകളിലെത്തി ഇതിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം മാത്രമേ ഇവയിലും ലഹരിയുടെ അംശമുണ്ടോ എന്ന് വ്യക്തമാകൂ.
മൗത്ത് ഫ്രഷ്‌നറുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന കുട്ടികളുണ്ടെന്ന് ചില കടയുടമകളും സമ്മതിക്കുന്നു.
അതേസമയം കുട്ടികളെ അടിമകളാക്കുന്ന തരത്തിലുള്ള മിഠായികള്‍ ഇപ്പോഴും സ്‌കൂള്‍ പരിസരങ്ങളില്‍ സുലഭമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."