കാമറക്കണ്ണ് ഓണാവാന്‍ ഇനി മൂന്നുനാള്‍ മാത്രം, ഹെല്‍മറ്റും സീറ്റ്‌ബെല്‍റ്റും മറക്കേണ്ട, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
കോഴിക്കോട്: റോഡിലെ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പൂട്ടിടാന്‍ ഈ മാസം 20 മുതല്‍ നിര്‍മ്മിത ബുദ്ധി(എ.ഐ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാമറകള്‍. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഇടാതെ യാത്ര ചെയ്യുക, രണ്ടിലധികം പേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നത്, ലൈന്‍ മറികടന്നുള്ള ഡ്രൈവിംഗ്, സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള യാത്ര, മൊബൈലില്‍ സംസാരിച്ചുള്ള യാത്ര എന്നിങ്ങനെയുള്ള ഗതാഗത നിയമങ്ങള്‍ ലഘിക്കുന്നവരാണ് ക്യാമറയില്‍ കുടുങ്ങുക.
വാഹനങ്ങള്‍ റോഡില്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനകള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് ക്യാമറകള്‍ വഴി നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള തീരുമാനം ഉണ്ടായത്. ഇതിന്റെ ഭാഗമായുള്ള സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹന വകുപ്പ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ദേശീയ പാതകളിലും പ്രധാന ജംഗ്ഷനുകളിലുമായി സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ വഴി വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങളിലേക്ക് ഓണ്‍ലൈനില്‍ പിഴ രേഖപ്പെടുത്തും.
വാഹനത്തില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ ഒഴികെയുള്ളവയെല്ലാം പ്രവര്‍ത്തിക്കുന്നത് സൗരോര്‍ജത്തിലാണ്. ഗതാഗതനിയമം ലംഘിച്ച വണ്ടികളുടെ ചിത്രവും ആളിന്റെ ഫോട്ടോയും മോട്ടോര്‍വാഹനവകുപ്പിന്റെ കണ്‍ട്രോള്‍റൂമിലേക്ക് അയക്കും. ആറുമാസത്തെ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ഇതില്‍ സംവിധാനമുണ്ട്. ക്യാമറകളുടെ സ്ഥാനം മനസ്സിലാക്കി പിഴയില്‍നിന്നു രക്ഷപെടാന്‍ കഴിയില്ല. അപകടമേഖലകള്‍ (ബ്ലാക്ക് സ്‌പോട്ടുകള്‍) മാറുന്നതനുസരിച്ച് ക്യാമറകളും മാറ്റി സ്ഥാപിക്കപെടാം. 200 മീറ്റര്‍ ദൂരെനിന്നുള്ള നിയമലംഘനങ്ങള്‍ സ്വയം കണ്ടെത്തി പിഴ ചുമത്താന്‍ ഈ ത്രീഡി ഡോപ്ലര്‍ ക്യാമറകള്‍ക്കു കഴിയും.
രാത്രിയിലും വളരെ കൃത്യമായി പ്രവര്‍ത്തിക്കുന്നവയാണ് എ.ഐ ക്യാമറകള്‍. കാറുകളുടെയും മറ്റ് വാഹനങ്ങളുടേയും മുന്‍ ഗ്ലാസിലൂടെയാണ് ഈ ക്യാമറ നിരീക്ഷിക്കുന്നത്. സീറ്റ് ബെല്‍ട്ട് ഇട്ടില്ലെങ്കിലും ഡ്രൈവിങിനിടെ ഫോണ്‍ ചെയ്താലും ക്യാമറ ഓട്ടോമാറ്റിക്കായി അവ കണ്ടെത്തും. 800 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ വരെ ക്യാമറ ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തും. ഇനി ഹെല്‍മറ്റിന് പകരം മറ്റെന്തെങ്കിലും തലയില്‍ വച്ച് രക്ഷപ്പെടാമെന്നാണെങ്കില്‍ ഇതും ഡിറ്റക്റ്റ് ചെയ്യാനുള്ള സംവിധാനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയില്‍ ഉണ്ട്.
പിടി വീണാല്‍ വലിയ പിഴ
- ഹെല്‍മറ്റില്ലാതെ ഇരുചക്ര വാഹനം ഓടിക്കുന്നതും പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നതും 500 രൂപ
- ഇരു ചക്രവാഹനത്തില്‍ മൂന്നുയാത്രക്കാര്‍ 1000 രൂപ
- അമിത വേഗത 1500 രൂപ
- ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് 2000 രൂപ
- അനധികൃത പാര്‍ക്കിംങ് 250 രൂപ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."