HOME
DETAILS

കെ. സുരേന്ദ്രനെ ചോദ്യംചെയ്യും

  
backup
June 04 2021 | 00:06 AM

651023492-2

 

സ്വന്തം ലേഖകന്‍
തൃശൂര്‍: കൊടകര കുഴല്‍പ്പണകവര്‍ച്ചാ കേസിനു പിന്നാലെ കോഴ ആരോപണവും നേരിടുന്ന ബി.ജെ.പിയെ കടുത്ത പ്രതിരോധത്തിലാക്കി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ അന്വേഷണസംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നു. കുഴല്‍പ്പണവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിക്കുമ്പോഴാണ് സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യുന്നത്.
സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകാന്‍ സി.കെ ജാനുവിന് 10 ലക്ഷം സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന വിവരങ്ങള്‍ കൂടി പുറത്തുവന്നതോടെ തെരഞ്ഞെടുപ്പില്‍ കോടികളുടെ കുഴല്‍പ്പണ ഇടപാട് ബി.ജെ.പി നേതാക്കളുടെ അറിവോടെ നടന്നുവെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടിയുടെ കുഴല്‍പ്പണം വന്നതും പോയതുമെല്ലാം സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളിലൂടെയാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.


പാര്‍ട്ടി എ ക്ലാസായി കരുതുന്ന ഒരു മണ്ഡലത്തിലേക്കുള്ളതായിരുന്നു കവര്‍ച്ചചെയ്ത പണം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ അറിവോടെയായിരുന്നു ഈ ഇടപാടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിയില്‍ ഒരു ഫിനാന്‍സ് കമ്മിറ്റി ഉണ്ടായിരുന്നുവെന്നും സുരേന്ദ്രന്‍ വന്നതോടെ അതില്ലാതായിയെന്നുമുള്ള മുന്‍ അധ്യക്ഷന്‍ പി.പി മുകുന്ദന്റെ പരാമര്‍ശവും ഇതു ശരിവയ്ക്കുന്നതാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.


ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ സുരേന്ദ്രനെ ചോദ്യം ചെയ്യാനായി തിങ്കളാഴ്ച നോട്ടിസ് നല്‍കാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. പണം നഷ്ടപ്പെട്ടുവെന്ന് കൊടകര പൊലിസില്‍ പരാതി നല്‍കിയ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ധര്‍മരാജന്റെ മൊഴിയാണ് സുരേന്ദ്രനും ബി.ജെ.പി നേതാക്കള്‍ക്കും കൂടുതല്‍ കുരുക്കായത്. പണം നഷ്ടപ്പെട്ട സംഭവം നടന്നതിന് മൂന്ന് ദിവസം മുന്‍പ് ധര്‍മരാജന്റെ ഫോണിലേക്ക് സംസ്ഥാന നേതാക്കളുടെ വിളിയെത്തിയിട്ടുണ്ട്. ഒരു സംസ്ഥാന നേതാവ് മൂന്ന് ദിവസങ്ങളിലായി 29 തവണ ധര്‍മരാജനുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി.


കേസുമായി ബന്ധപ്പെട്ട് ഇതേവരെ ചോദ്യം ചെയ്ത നേതാക്കള്‍ നല്‍കിയതെല്ലാം പരസ്പര വിരുദ്ധമായ മൊഴികളാണ്. ബി.ജെ.പി നടത്തിയ പണമിടപാട് മുഴുവന്‍ ഡിജിറ്റല്‍ രൂപത്തിലാണെന്നാണ് സുരേന്ദ്രന്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, സി.കെ ജാനുവിന് 10ലക്ഷം രൂപ ഹോട്ടലില്‍ വന്നാല്‍ നല്‍കാം എന്നുപറയുന്ന സുരേന്ദ്രന്റെ സംഭാഷണം ഇത്തരം കള്ളപ്പണ ഇടപാടുകള്‍ നടത്തിയിരുന്നുവെന്നതിന്റെ സൂചനയായിട്ടാണ് അന്വേഷണസംഘം കാണുന്നത്. കുഴല്‍പ്പണക്കവര്‍ച്ചാ കേസില്‍ ആലപ്പുഴ ജില്ലാ ട്രഷററുടെയും മേഖലാ സെക്രട്ടറിയുടെയും മൊഴി നീളുന്നതും കെ.സുരേന്ദ്രനിലേക്കാണ്.
ഇന്നലെ ബി.ജെ.പി ആലപ്പുഴ മേഖലാ ട്രഷറര്‍ പത്മരാജനെ ചോദ്യം ചെയ്തതോടെ കേസിന്റെ നിര്‍ണായകമായ മുഴുവന്‍ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago