'കേരളത്തിന്റെ ഭാവി വികസനത്തിന് സഹായകരമാകുന്ന ബജറ്റ്'; പ്രതീക്ഷയോടെ കെ.എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റവരണം
തിരുവനന്തപുരം: പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് രാവിലെ ഒന്‍പതിന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി പ്രതികരിച്ചു. ഫേസ്ബുക്കിലാണ് മന്ത്രിയുടെ പ്രതികരണം.
202122 വര്‍ഷത്തേക്കുള്ള പുതുക്കിയ സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുകയാണ്.
കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷ- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
വലിയ വെല്ലുവിളിയാണ് സംസ്ഥാനത്തെയും അതിലുപരി പുതിയ ധനമന്ത്രിയെയും കാത്തിരിക്കുന്നത്. ആരോഗ്യമേഖലയ്ക്കും ജനക്ഷേമത്തിനും ഊന്നല്‍ നല്‍കിയുള്ള ബജറ്റായിരിക്കും അവതരിപ്പിക്കുക. കൊവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് പൂര്‍ണമായും അടച്ചിട്ടതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സര്‍ക്കാരിന്റെ തനത് വരുമാനമാര്‍ഗങ്ങളായ മദ്യം, ലോട്ടറി എന്നിവ നിശ്ചലമായിരിക്കുകയാണ്. ഇതിനെ മറികടക്കാന്‍ പുതിയ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തുകയെന്ന വലിയ വെല്ലുവിളിയാണ് ധനമന്ത്രിക്ക് മുന്നിലുള്ളത്. കടുത്ത ദുരിതത്തിലുള്ള ജനങ്ങള്‍ക്ക് മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ചില മേഖലകളില്‍ നികുതി വര്‍ധനവ് ഉണ്ടായേക്കും. മദ്യനികുതിയിലും ഭൂമിയുടെ ന്യായവിലയിലും വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."