ഹജ്ജിനോ ഉംറക്കോ വേണ്ടി സഊദി സന്ദർശിക്കുന്നുണ്ടോ? സിം കാർഡ് എടുക്കാൻ ചെയ്യേണ്ട വഴികൾ ഇവയൊക്കെ
ഹജ്ജ്, ഉംറ മുതലായ പുണ്യ കർമങ്ങൾക്ക് വേണ്ടിയും വിനോദ സഞ്ചാരത്തിന് വേണ്ടിയും ധാരാളം ആളുകൾ സന്ദർശിക്കുന്ന രാജ്യങ്ങളിലൊന്നാണ് സഊദി അറേബ്യ. എന്നാൽ രാജ്യത്ത് എത്തുമ്പോൾ വിളിക്കാനും ഇന്റർനെറ്റ് സേവനങ്ങൾക്കുമായി പുതിയ സിം എടുക്കണോ അതോ കൈ വശമുള്ള സിം റോമിങ് ചെയ്ത് ഉപയോഗിച്ചാൽ മതിയോ മുതലായ സംശയങ്ങൾ ധാരാളം പേർക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്.
നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്ന സിം കാർഡ് റോമിങ് സർവീസ് ഓണാക്കി ഉപയോഗിക്കാമെങ്കിലും എപ്പോഴും സഊദിയിൽ നിന്നും ഒരു സിം വാങ്ങി ഉപയോഗിക്കുന്നതാണ് ചെലവ് കുറക്കാനുള്ള ഏറ്റവും എളുപ്പമാർഗം.
എയർപോർട്ടിൽ നിന്നോ സഊദിയിൽ ലഭ്യമായ സർവീസ് പ്രോവൈഡർമാരുടെ കിയോസ്കുകളിൽ നിന്നോ സിം കാർഡുകൾ നമുക്ക് വാങ്ങാവുന്നതാണ്. STC, Zain, Mobily മുതലായവയാണ് സഊദിയിലെ പ്രധാന സർവീസ് പ്രോവൈഡർമാർ.
1, STC (സഊദി ടെലികമ്മ്യൂണിക്കേഷൻ കമ്പനി)
STC സന്ദർശകർക്ക് വേണ്ടി സിം കാർഡുകൾ നൽകുന്നുണ്ട്. 35 റിയാൽ മുതലാണ് സന്ദർശകർക്കുള്ള സിം കാർഡിന്റെ സേവനങ്ങൾക്കുള്ള നിരക്ക്. STCയുടെ ഏതെങ്കിലും കിയോസ്കുകൾ വഴി ഈ സിം കാർഡ് ലഭ്യമാണ്.
കൂടാതെ ഓൺലൈൻ മുഖേനയും STC സിം കാർഡ് ലഭിക്കും.
ലിങ്ക്: https://www.stc.com.sa/content/stc/sa/en/personal/mobile/packages/sawa-ziyara.html
2, Mobily
സന്ദർശകർക്ക് വേണ്ടി വിസിറ്റേഴ്സ് പാക്ക് എന്നൊരു പാക്കേജാണ് Mobily അവതരിപ്പിക്കുന്നത്. 30 റിയാൽ മുതൽ ടങ്ങുന്ന ഈ പാക്ക് ലഭ്യമാകാൻ സഊദിയിൽ എവിടെയുമുള്ള മൊബിലിയുടെ ഷോപ്പോ കിയോസ്ക്കോ സന്ദർശിക്കുക വഴി സാധിക്കും.
3, Zain
34.5 റിയാൽ മുതലാണ് സെയിനിന്റെ സന്ദർശകർക്കുള്ള പാക്കേജുകൾ ആരംഭിക്കുന്നത്. സെയ്നിന്റെ ഷോപ്പുകൾ കിയോസ്കുകൾ എന്നിവിടങ്ങളിൽ നിന്നും സിം കാർഡുകൾ ലഭ്യമാകും.
സിം കാർഡുകൾ ലഭിക്കാൻ വേണ്ട രേഖകൾ
പാസ്പോർട്ട് കോപ്പി
വിസ നമ്പർ/ബോർഡർ നമ്പർ
ബയോമെട്രിക്ക് രജിസ്ട്രെഷൻ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."