കുവൈത്തിലെ പ്രവാസികൾക്ക് തിരിച്ചടി; 10,000 പേരുടെ വർക്ക് പെർമിറ്റുകൾ റദ്ദാക്കാൻ ഒരുങ്ങുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളുടെ നില കൂടുതൽ അപകടമാകുന്നു. ഏകദേശം 10,000 പേരുടെ വർക്ക് പെർമിറ്റുകൾ റദ്ദാക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) ഒരുങ്ങുന്നതായി റിപ്പോർട്ട്. റമദാൻ അവസാനിച്ച് ഈദുൽ ഫിത്തർ അവധിക്ക് ശേഷം ഓഫീസുകൾ തുറക്കുമ്പോൾ നടപടിയുണ്ടായേക്കും.
ആറുമാസത്തിലധികം ഒരു വ്യക്തി രാജ്യത്തിന് പുറത്താണെങ്കിൽ അദ്ദേഹത്തിന്റെ വർക്ക് പെർമിറ്റ് അതോറിറ്റിക്ക് സ്വയമേവാ റദ്ദാക്കാൻ കഴിയുമെന്നതാണ് വ്യവസ്ഥ. അല്ലെങ്കിൽ ഈ തൊഴിലാളിക്ക് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസിയിൽ നിന്ന് ഒരു ഇളവ് ലഭിക്കേണ്ടതുണ്ട്.
തൊഴിലാളി വിദേശത്തായിരിക്കുമ്പോഴോ അല്ലെങ്കിൽ ഏതെങ്കിലും കാരണത്താൽ നാടുകടത്തപ്പെടുകയോ ചെയ്താൽ പെർമിറ്റ് റദ്ദാക്കാൻ കഴിയും. മറ്റ് കാരണങ്ങളെ മുൻ നിർത്തി വർക്ക് പെർമിറ്റുകൾ റദ്ദാക്കുന്ന കാര്യങ്ങളും അടുത്ത മാസം മുതൽ അതോറിറ്റി പരിശോധിച്ച് തീരുമാനമെടുക്കും.
യഥാർത്ഥ ഡാറ്റയും ഡോക്യുമെന്റുകളും നൽകുന്നതിലെ പരാജയവും അൺക്രെഡിറ്റഡ് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളിലെ പ്രശ്നങ്ങളുമെല്ലാം വർക്ക് പെർമിറ്റ് റദ്ദാക്കാൻ ഉതകുന്ന കാരണങ്ങളിൽ ഉൾപ്പെടുന്നു. വ്യാജമായി ഉണ്ടാക്കിയ അക്കാദമിക് സർട്ടിഫിക്കേറ്റ് ഉള്ളവരെയും നാടുകടത്തിയേക്കും. പ്രൊഫഷണൽ ടെസ്റ്റുകളിൽ പരാജയപ്പെട്ടാലും നടപടിയുണ്ടാകും.
സ്വദേശി വത്കരണത്തിന്റെയും ജനസംഖ്യാനുപാതികം ആക്കുന്നതിന്റെയും ഭാഗമായി നിരവധിപ്പേരെയാണ് കുവൈത്ത് പിരിച്ചുവിടാൻ ഒരുങ്ങുന്നത്. തൊഴിൽ വൈദഗ്ധ്യം നേടാത്തവർക്കും ആയിരിക്കും തിരിച്ചടി പ്രധാനമായും നേരിടേണ്ടി വരിക.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."