HOME
DETAILS

#LIVE: സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി: 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ്, സൗജന്യ വാക്‌സിന് 1000 കോടി, മൂന്നാം തരംഗം നേരിടാന്‍ 2800 കോടി

  
backup
June 04 2021 | 03:06 AM

kerala-budget-2021


തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ തുടങ്ങി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് ബജറ്റ് അവതരണം. കേരളത്തിന്റെ ഭാവി വികസനത്തിന് ബജറ്റ് സഹായകരമാവുമെന്നാണ് പ്രതീക്ഷയെന്ന് അവതരണത്തിന് മുന്നോടിയായി ബാലഗോപാല്‍ പറഞ്ഞു.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

  • കൊവിഡ് ബാധിത മേഖലകള്‍ക്ക് 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ്
  • 18 വയസിനു മുകളിലുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ 1000 കോടി
  • ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം എത്തിക്കുന്നത് 8,900 കോടിരൂപ
  • പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് 2000 കോടി രൂപ വായ്പ
  • വാക്‌സിന്‍ വിതരണ കേന്ദ്രത്തിന് 10 കോടി. ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്‌സില്‍ ഉല്‍പാദന യൂണിറ്റുകള്‍
  • പകര്‍ച്ച വ്യാധി നിയന്ത്രണത്തിന് മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക ബ്ലോക്കുകള്‍, സി.എച്ച്.സി, പി.എച്ച്.സികളില്‍ 10 ഐസൊലേഷന്‍ കിടക്കകള്‍
  • കൊവിഡ് മൂന്നാം തരംഗത്തിന്റെ വരവ് ഒഴിവാക്കേണ്ടതുണ്ട്. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2,800 കോടി രൂപ വകയിരുത്തി

കൊവിഡിതര പ്രഖ്യാപനങ്ങള്‍

  • തീരദേശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും തീരസംരക്ഷണത്തിനും 5300 കോടി ചെലവ്. ആദ്യഘട്ടത്തില്‍ കിഫ്ബിയില്‍നിന്ന് 1500 കോടി
  • കേരള ബാങ്ക് വഴി കുറഞ്ഞ പലിശക്ക് കാര്‍ഷിക വായ്പ. കൃഷിക്കാര്‍ക്ക് 4 ശതമാനം പലിശ നിരക്കില്‍ 5 ലക്ഷം വരെ വായ്പ
  • തൊഴില്‍ സംരംഭങ്ങള്‍ക്ക് 1600 കോടി രൂപ വായ്പ
  • തീരദേശ സംരക്ഷണത്തിന് പരമ്പരാഗത രീതി ഒഴിവാക്കി ആധുനിക മാര്‍ഗങ്ങള്‍ സ്വീകരിക്കും
  • ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം എത്തിക്കുന്നത് 8,900 കോടിരൂപ
  • കുടുംബശ്രീക്ക് ആയിരം കോടിയുടെ വായ്പാ പദ്ധതി
  • കൃഷിഭവനുകള്‍ സ്മാര്‍ട്ട് ആക്കാന്‍ ആദ്യഘട്ടമായി 10 കോടി
  • വെള്ളപ്പൊക്ക നിയന്ത്രണത്തിന് സമഗ്ര പാക്കേജ്
  • ഉന്നതവിദ്യാഭ്യാസത്തിന് കൂടുതല്‍ പദ്ധതികള്‍
  • റബര്‍ സബ്‌സിഡി കുടിശ്ശികക്ക് 50 കോടി, മത്സ സംസ്‌കരണത്തിന് 5 കോടി
  • കാര്‍ഷിക ഉല്‍പന്നങ്ങളുടെ ശേഖരണത്തിനും സംഭരണത്തിനും അഞ്ച് അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കും
  • നദീസംരക്ഷണത്തിന് പാക്കേജ്. നദികളും ജലാശയങ്ങളും സംരക്ഷിക്കും. അണക്കെട്ടുകളിലെ മണല്‍ നീക്കം ചെയ്യും
  • പാല്‍ മൂല്യവര്‍ധന ഉല്‍പന്നങ്ങള്‍ക്കായി ഫാക്ടറി സ്ഥാപിക്കും. തോട്ടം മേഖലയുടെ വികസനത്തിന് 2 കോടി
  • കര്‍ഷകര്‍ക്ക് കോള്‍ഡ് സ്റ്റോറേജ് അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ ഒരുക്കും. ഇതിനായി 10 കോടി രൂപ അനുവദിച്ചു. കാര്‍ഷിക
  • ഉല്‍പന്ന വിപണനത്തിനും 10 കോടി
  • വെള്ളപ്പൊക്ക നിയന്ത്രണത്തിന് സമഗ്ര പാക്കേജ്
  • ഉന്നതവിദ്യാഭ്യാസത്തിന് കൂടുതല്‍ പദ്ധതികള്‍

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  25 days ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  25 days ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  25 days ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  25 days ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  25 days ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  25 days ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  25 days ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago