HOME
DETAILS
MAL
കേരള ബജറ്റ് 2021: ആദ്യം ആരോഗ്യം- 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചു
backup
June 04 2021 | 04:06 AM
തിരുവനന്തപുരം: ആരോഗ്യത്തിന് മറ്റെല്ലാത്തിനേക്കാളും പ്രാധാന്യം നല്‍കി മഹാമാരിക്കാലത്തെ ബജറ്റ്. 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. വാക്‌സിന്‍ നിര്‍മാണത്തിന് പത്തുകോടി നീക്കിവെക്കുമെന്നും രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ഉറപ്പു നല്‍കുന്നു.
കൊവിഡ് നേരിടാനുള്ള പ്രധാന പ്രഖ്യാപനങ്ങള്‍
- കൊവിഡ് ബാധിത മേഖലകള്‍ക്ക് 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ്
- 18 വയസിനു മുകളിലുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ 1000 കോടി
- ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം എത്തിക്കുന്നത് 8,900 കോടിരൂപ
- പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് 2000 കോടി രൂപ വായ്പ
- വാക്‌സിന്‍ വിതരണ കേന്ദ്രത്തിന് 10 കോടി. ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്‌സില്‍ ഉല്‍പാദന യൂണിറ്റുകള്‍
- പകര്‍ച്ച വ്യാധി നിയന്ത്രണത്തിന് മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക ബ്ലോക്കുകള്‍, സി.എച്ച്.സി, പി.എച്ച്.സികളില്‍ 10 ഐസൊലേഷന്‍ കിടക്കകള്‍
- കൊവിഡ് മൂന്നാം തരംഗത്തിന്റെ വരവ് ഒഴിവാക്കേണ്ടതുണ്ട്. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2,800 കോടി രൂപ വകയിരുത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."