ബി.ജെ.പിയുടെ നാണം കെട്ട മതാന്ധത ആഗോള തലത്തില്‍ ഇന്ത്യയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ നാണം കെട്ട മതാന്ധത നമ്മെ ഒറ്റപ്പെടുത്തുക മാത്രമല്ല, ആഗോള തലത്തില്‍ ഇന്ത്യയുടെ സ്ഥാനത്തിന് കളങ്കമുണ്ടാക്കിയെന്നും രാഹുല്‍ ഗാന്ധി. പ്രവാചകനെതിരായ ബി.ജെ.പി നേതാക്കളുടെ അപകീര്‍ത്തികരമായ പരാമര്‍ശനത്തിന് പിന്നാലെ വിവിധ രാജ്യങ്ങള്‍ ഇന്ത്യയ്ക്കെതിരെ നിലപാട് എടുത്തതിന്റെ പശ്ചാത്തലത്തിലാണ് പരാമര്‍ശം. ആന്തരികമായി വിഭജിക്കപ്പെട്ട ഇന്ത്യ ബാഹ്യമായി ദുര്ബ്ബലപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
ജ്ഞാന്‍വാപി വിവാദത്തില്‍ നടന്ന ചര്‍ച്ചയില്‍ ടൈംസ് നൗ ചാനലിലായിരുന്നു ബി.ജെ.പി ദേശീയ വക്താവ് നുപുര്‍ ശര്‍മ്മയുടെ അപകീര്‍ത്തികരമായ പരാമര്‍ശം. സംഭവത്തില്‍ ഹൈദരാബാദിലും മുംബൈയിലും ഫിടോണിയിലും കേസെടുത്തിരുന്നു.
പ്രവാചക അപകീര്‍ത്തി പരാമര്‍ശത്തിന് പിന്നാലെ അറബ് ലീഗും ഇറാനും പാകിസ്താനും ഖത്തറും ഒമാനും കുവൈറ്റും ഇന്ത്യയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഖത്തറും കുവൈത്തും ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ചു വരുത്തിയായിരുന്നു അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതിഷേധമറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."