മുംബൈ നേവല്‍ ഡോക് യാര്‍ഡില്‍ 301 ഒഴിവുകള്‍; എട്ടാം ക്ലാസ്, എസ്.എസ്.എൽ.സി, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് കൈനിറയെ അവസരം
മുംബൈയിലെ നേവല്‍ ഡോക് യാര്‍ഡില്‍ അപ്രന്റീസ്ഷിപ്പിന് അവസരം. വിവിധ ട്രേഡുകളിലായി 301 ഒഴിവുണ്ട്. ഐ.ടി.ഐക്കാര്‍ക്കും എട്ടാം ക്ലാസ്/ പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. മുംബൈ ഡോക് യാര്‍ഡ് അപ്രന്റീസ് സ്‌കൂളിലായിരിക്കും പരിശീലനം. വനിതകള്‍ക്കും അപേക്ഷിക്കാം.
22 ട്രേഡുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇവയില്‍ ഇലക്ട്രീഷന്‍ ട്രേഡില്‍ 40 ഒഴിവും, ഫിറ്റര്‍ ട്രേഡില്‍ 50 ഒഴിവും, മെക്കാനിക് (ഡീസല്‍) ട്രേഡില്‍ 35 ഒഴിവുമുണ്ട്.
യോഗ്യത
റിഗ്ഗര്‍ ട്രേഡിലേക്ക് എട്ടാം ക്ലാസ് വിജയവും, ഫോര്‍ജര്‍ ആന്‍ഡ് ഹെല്‍ത്ത് ട്രീറ്റര്‍ ട്രേഡിലേക്ക് പത്താം ക്ലാസ് വിജയവും, മറ്റ് ട്രേഡുകളിലേക്ക് ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐയുമാണ് (എന്‍.സി.വി.ടി/ എസ്.സി.വി.ടി) യോഗ്യത.
മറ്റെവിടെയെങ്കിലും അപ്രന്റീസ്ഷിപ്പ് ചെയ്തവരോ നിലവില്‍ ചെയ്യുന്നവരോ അപേക്ഷിക്കാന്‍ അര്‍ഹരല്ല.
ശാരീരിക യോഗ്യത
150 സെ.മീ ഉയരവും, 45 കിലോഗ്രാം ഭാരവും ഉണ്ടായിരിക്കണം. നെഞ്ചളവ് കുറഞ്ഞത് അഞ്ച് സെ.മീ വികസിപ്പിക്കാനാവണം.
കാഴ്ച്ച 6/6-6/9.
പ്രായം: ഉയര്‍ന്ന പ്രായപരിധിയില്ല. 14 വയസ് മുതല്‍ പ്രായമുള്ളവര്‍ക്ക് അവസരം. എന്നാല്‍ അപകടകരമായ ജോലികള്‍ ആവശ്യമായ ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 18 വയസ് പൂര്‍ത്തിയാക്കിയിരിക്കണം.
പരിശീലനം
റിഗ്ഗര്‍, ഫോര്‍ജര്‍ ആന്‍ഡ് ഹെല്‍ത്ത് ട്രീറ്റര്‍ ട്രേഡുകളിലെ പരിശീലനം രണ്ടുവര്‍ഷവും മറ്റ് ട്രേഡുകളിലേക്ക് ഒരു വര്‍ഷവുമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിയമാനുസൃതമായ സ്റ്റൈപ്പന്‍ഡ് അനുവദിക്കും.
തിരഞ്ഞെടുപ്പ്
യോഗ്യതമാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കിയ ശേഷം, അതിലുള്‍പ്പെട്ടവര്‍ക്ക് എഴുത്ത് പരീക്ഷ നടത്തും. പരീക്ഷയ്ക്ക് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണുണ്ടാവുക. ഇംഗ്ലീഷ്/ ഹിന്ദിയായിരിക്കും പരീക്ഷമാധ്യമം. ജനറല്‍ സയന്‍സ്, മാത്തമാറ്റിക്‌സ് (ന്യൂമറിക്കല്‍ എബിലിറ്റി), ജനറല്‍ അവേര്‍നസ് എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങള്‍. രണ്ടുമണിക്കൂറാണ് പരീക്ഷ സമയം.
മുംബൈയിലായിരിക്കും പരീക്ഷ നടക്കുക. പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് അഭിമുഖം, രേഖാ പരിശോധന, ഓറല്‍ടെസ്റ്റ്, മെഡിക്കല്‍ പരിശോധന എന്നിവയുമുണ്ടാവും. ജൂലായ് മാസത്തിലാണ് പരിശീലനം.
അപേക്ഷ
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനത്തിനും അപേക്ഷിക്കുന്നതിനും dasapprenticembi.recttindia.in സന്ദര്‍ശിക്കുക. അവസാന തീയതി ഏപ്രില്‍ 5.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."