കെടെറ്റ്: ഇന്ന് വൈകിട്ടു വരെ അപേക്ഷിക്കാം
തിരുവനന്തപുരം: കെ ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഇന്ന് വൈകിട്ട് അഞ്ചുവരെ നീട്ടി. നോട്ടിഫിക്കേഷന്‍ പ്രകാരമുള്ളതല്ലാത്ത ഫോട്ടോ അപേക്ഷയില്‍ ഉള്‍പ്പെടുത്തിയവര്‍ക്ക് അത് തിരുത്തുവാനുള്ള അവസരം നാളെ വൈകിട്ട് 5 മണിവരെ https://ktet.kerala.gov.in എന്ന വെബ്‌സൈറ്റിലെ CANDIDATE LOGINÂ ലഭ്യമാണ്. അപേക്ഷ പരിപൂര്‍ണമായി സമര്‍പ്പിച്ച എല്ലാ അപേക്ഷാര്‍ഥികളും അപ്ലിക്കേഷന്‍ നമ്പറും അപ്ലിക്കേഷന്‍ ഐ.ഡി. യും നല്‍കി ഓണ്‍ലൈനായി CANDIDATE LOGIN ചെയ്ത് 19ന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷയില്‍ നല്‍കിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും APPLICATION EDIT എന്ന ലിങ്കിലൂടെ നിര്‍ബന്ധമായും പരിശോധിക്കണം.
ഈ അവസരത്തില്‍ നിര്‍ദിഷ്ട മാതൃകയിലുള്ള ഫോട്ടോ ഉള്‍പ്പെടുത്തുന്നത് കൂടാതെ അപേക്ഷയില്‍ നല്‍കിയിട്ടുള്ള ലാംഗ്വേജ്, ഓപ്ഷണല്‍ സബ്ജക്ടുകള്‍, വിദ്യാഭ്യാസ ജില്ല, അപേക്ഷാര്‍ഥിയുടെ പേര്, രക്ഷകര്‍ത്താവിന്റെ പേര്, ജെന്‍ഡര്‍, ജനനതീയതി എന്നിവയും തിരുത്താവുന്നതാണെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു. പരീക്ഷാ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ മെയ് രണ്ടുമുതല്‍ ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."