വീട്ടുജോലിക്കായി അഞ്ചു ലക്ഷം എത്യോപ്യന്‍ സ്ത്രീകളെ സഊദി റിക്രൂട്ട് ചെയ്യുന്നു
ആഡിസ് അബാബ: 1840 വയസിനിടയിലുള്ള അഞ്ചു ലക്ഷത്തോളം എത്യോപ്യന്‍ സ്ത്രീകളെ സഊദിയിലേക്ക് വീട്ടുജോലിക്കായി അയക്കാനുള്ള പദ്ധതിക്ക് ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. റിക്രൂട്ട്മെന്റും പരസ്യവും ഉള്‍പ്പെടെയുള്ള മുഴുവന്‍ നടപടികളുടെയും മേല്‍നോട്ടം ഇത്തവണ എത്യോപ്യന്‍ സര്‍ക്കാരിനാണ്. 1980 മുതല്‍ എത്യോപ്യക്കാര്‍ ഇത്തരം തൊഴില്‍ തേടി സഊദി അറേബ്യ, ലെബനാന്, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഒഴുകുന്നുണ്ടെന്നും പ്രാദേശിക എത്യോപ്യന്‍ റിക്രൂട്ട്മെന്റ് ഏജന്‍സികളോ മനുഷ്യക്കടത്തുകാരോ ആണ് ഇതിന് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗാര്‍ഹിക ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അറേബ്യന്‍ സംസ്കാരവും ഭാഷയും പരിചയപ്പെടുത്തുന്ന ഓറിയന്റേഷന്‍ സെഷനുകള്‍ റിക്രൂട്ട്മെന്റ് ഏജന്‍സികളും മറ്റും നടത്തിവരുന്നുണ്ട്. ഡെപ്യൂട്ടി മേയര്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്കിവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."