ഹരിയാനയില്‍ കെട്ടിടം തകര്‍ന്ന് നാല് പേര്‍ മരിച്ചു, വിഡിയോ..
കര്‍ണാല്‍: ഹരിയാനയിലെ കര്‍ണാലില്‍ മൂന്ന് നില അരിമില്‍ കെട്ടിടം തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. 20 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. തരോരി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ശിവ ശക്തി അരിമില്ലിന്റെ കെട്ടിടമാണ് തകര്‍ന്നത്.
#WATCH | Haryana: Several rice mill workers feared being trapped under debris after a three-storeyed rice mill building collapsed in Karnal. Workers used to sleep inside the building. Fire brigade, police and ambulance have reached the spot. Rescue operations underway. pic.twitter.com/AFzN9HDPYw
— ANI (@ANI) April 18, 2023
സംഭവസമയം 200ഓളം തൊഴിലാളികള്‍ കെട്ടിടത്തില്‍ ഉറങ്ങുന്നുണ്ടായിരുന്നു. മുകള്‍ നിലയുടെ മേല്‍ക്കൂരയാണ് തകര്‍ന്നത്. മരിച്ചവര്‍ കുടിയേറ്റ തൊഴിലാളികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."