ട്രയല്‍ റണ്ണില്‍ വന്ദേഭാരത് രണ്ട് മിനിറ്റ് വൈകി; റെയില്‍വേ ഉദ്യോഗസ്ഥന് സസ്പെന്ഷന്
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന്റെ ട്രയല്‍ റണ്ണില്‍ ട്രെയിന്‍ രണ്ട് മിനിറ്റ് വൈകിയതിന് റെയില്‍വേ കണ്ട്രോള് വിഭാഗം ഉദ്യോഗസ്ഥന് സസ്പെന്ഷന്. തിരുവനന്തപുരം ഡിവിഷന് ഓഫിസിലെ പി.എല്‍ കുമാര്‍ എന്ന ഉദ്യോഗസ്ഥനെയാണ് സസ്പെന്‍ഡ് ചെയ്തത്.
പിറവം സ്റ്റേഷനില്‍ വേണാട് എക്സ്പ്രസ് വന്നതും വന്ദേഭാരതിന്റെ ട്രയല്‍റണ്ണും ഒരേ സമയത്താണ് നടന്നത്. കൂടുതല്‍ യാത്രക്കാരുള്ളതിനാല്‍ വേണാട് എക്സ്പ്രസിന് കടന്നുപോകാന്‍ സിഗ്നല്‍ നല്‍കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് വന്ദേഭാരത് വൈകിയത്.
കേരളത്തില്‍ വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം ചൊവ്വാഴ്ച്ച നടന്നിരുന്നു. ഏഴ് മണിക്കൂര്‍ 10 മിനിറ്റ് കൊണ്ടാണ് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് എത്തിയത്. 5.10 ന് തിരുവനന്തപുരത്ത്നിന്ന് പുറപ്പെട്ട ട്രെയിന്‍ ഉച്ചയ്ക്ക് 12.19 ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."