ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് തുടക്കം
അണ്ടത്തോട്: ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹല്ലില്‍ വിവിധ വിഷയങ്ങളില്‍ മാസന്തോറും സംഘടിപ്പിക്കുന്ന ബോധവത്ക്കരണ ക്‌ളാസുകള്‍ക്ക് തുടക്കമായി. അണ്ടത്തോട് മഹല്ലിലെ 11ബ്ലോക്കുകളിലുമായാണ് എല്ലാ മാസവും ബോധവത്ക്കരണ മതപഠന ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. അണ്ടത്തോട് മഅ്ദനുല്‍ ഉലൂം മദ്‌റസയില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം വടക്കേക്കാട് അഡീഷണല്‍ എസ്.ഐ ജോണി നിര്‍വഹിച്ചു.
തൊഴിയൂര്‍ ദാറുറഹ്മ വാഫി കോളജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ കരീം ഫൈസി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. മഹല്ല് ഖത്തീബ് ബി മുഹമ്മദ് അഷ്‌റഫി, മദരിസ് അബ്ദുല്‍ മജീദ് ഫൈസി, ജനറല്‍ സെക്രട്ടറി വൈ.സി യൂസഫ്, വൈസ് പ്രസിഡന്റ് എം.സി മൊയ്തുട്ടി ഹാജി, ഭാരവാഹികളായ വിരുത്തിയില്‍ അബ്ദുല്ല, സി.എം ഗഫൂര്‍, വി.മായിന്‍കുട്ടി ഹാജി, വി.കെ യൂസഫ്, പി.എസ് അലി, എ.കെ മൊയ്തുണ്ണി, വി കുഞ്ഞിബാപ്പു ഹാജി, എന്‍.കെ അബ്ദുല്‍ ഗഫൂര്‍, കെ മുഹമ്മദ് തറയില്‍, മടപ്പന്‍ മുഹമ്മദലി ഹാജി, ഐനിക്കല്‍ നവാസ് എന്നിവര്‍ സംസാരിച്ചു. മഹല്ലിന്റെ നേതൃത്വത്തില്‍ അഹല്യ കണ്ണാശുപത്രിയുമായി സഹകരിച്ച് നേത്ര രോഗ നിര്‍ണ്ണയ, ശസ്ത്രക്രിയാ ക്യാംപും സംഘടിപ്പിക്കാനും തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."