HOME
DETAILS
MAL
മത്സ്യത്തൊഴിലാളി പ്രതിഷേധ ധര്‍ണ നാളെ
backup
August 21 2016 | 22:08 PM
തൃശൂര്‍: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സിവില്‍ സപ്ലൈസ് വകുപ്പ് വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില ലിറ്ററിന് രണ്ട് രൂപ കണക്കില്‍ വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് നാളെ കലക്ട്രേറ്റിന് മുമ്പില്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തുന്നു. ചട്ടലംഘനമായാണ് വിലവര്‍ദ്ധനവ്. മത്സ്യക്ഷാമം മൂലം പട്ടിണിയിലും കടത്തിലുമായ തീരദേശജനതയെ ദുരിതത്തിലേക്ക് തള്ളി വിടുന്നതുമായ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് സംസ്ഥാന വ്യാപകമായി കലക്ട്രേറ്റ് ധര്‍ണ നടത്തുന്നത്. രാവിലെ 10 മണിക്ക് ഡി.സി.സി പ്രസിഡന്റ് പി. എ. മാധവന് ഉദ്ഘാടനം ചെയ്യും. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി. എന്‍. പ്രതാപന് ധര്‍ണ അഭിസംബോധന ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."