വാക്സിന്റെ 1,000 കോടിയില്‍ മന്ത്രിക്ക് ആശയക്കുഴപ്പം
തിരുവനന്തപുരം: ബജറ്റിലെ ചില പ്രഖ്യാപനങ്ങള്‍ സംബന്ധിച്ച് മന്ത്രിക്ക് തന്നെ ആശയക്കുഴപ്പം. സൗജന്യ കൊവിഡ് വാക്സിന് വേണ്ടി 1,000 കോടിയാണ് പ്ലാന്‍ ഫണ്ട് പ്രഖ്യാപിച്ചത്. എന്നാല്‍ 1,000 കോടിക്ക് വാക്സിനേഷന് പൂര്‍ത്തിയാകുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിനിയിലേക്ക് വന്ന തുകയും ഉപയോഗിക്കാമെന്ന് മന്ത്രി ബാലഗോപാല്‍ മറുപടി നല്കി.
മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് ലഭിക്കുന്ന സഹായം പ്ലാന്‍ ഫണ്ടിലേക്ക് വരുമോ, അതല്ലെങ്കില്‍ ഫണ്ടിലെ തുക ഏതു രീതിയില്‍ ഉപയോഗിക്കാനാകും തുടങ്ങിയ ചോദ്യങ്ങള്‍ മന്ത്രിക്കും ആശയക്കുഴപ്പം സൃഷ്ടിച്ചു.
അത് സംബന്ധിച്ച് ആര്‍ക്കും നിര്‍ദേശം നല്‍കാമെന്ന് പറഞ്ഞ് മന്ത്രി തലയൂരി.
8,900 കോടി നേരിട്ട് കൊടുക്കുമെന്ന് ബജറ്റില്‍, നേരിട്ടല്ലെന്ന് വിശദീകരണവും
തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തില്‍ ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയിലെത്തിക്കുന്നതിനായി 8,900 കോടി ലഭ്യമാക്കുന്ന ബജറ്റ് പ്രസംഗത്തിലെ പരാമര്‍ശത്തില്‍ വിശദീകരണവുമായി ധനമന്ത്രി. 8,900 കോടി ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിക്കുന്നതിനല്ലെന്നും അതില്‍ 1,740 കോടി ഭക്ഷ്യക്കിറ്റിനും 1,100 കോടി വെല്‍ഫെയര്‍ സ്കീമിനും 3,000 കോടി തൊഴിലുറപ്പ് പദ്ധതിക്കും നീക്കിവയ്ക്കുകയാണ് ചെയ്യുന്നതെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരിട്ടല്ലെങ്കിലും മറ്റൊരു വഴിയില്‍ ജനങ്ങളുടെ കൈയിലേക്ക് പണം എത്തുമെന്നാണ് ഉദ്ദേശിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
തോമസക് ഐസകിന്റെ കഴിഞ്ഞ ബജറ്റിലെ ഒരു കാര്യങ്ങളും മാറ്റിയിട്ടില്ലെന്നും ആ പ്രഖ്യാപനങ്ങളും പദ്ധതികളും തുടരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നികുതി വര്‍ധിപ്പിക്കേണ്ട സാഹചര്യമാണെങ്കിലും നിലവിലെ സ്ഥിതി പരിഗണിച്ചാണ് നികുതി വര്‍ധന ഒഴിവാക്കിയതെന്നും ധനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."