HOME
DETAILS
MAL
കുടുംബശ്രീക്ക് 100 കോടി
backup
June 05 2021 | 01:06 AM
തിരുവനന്തപുരം: കുടുംബശ്രീക്ക് നിലവിലുള്ള പ്രത്യേക പാക്കേജിന്റെ വിഹിതം കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 100 കോടി രൂപയായി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 60 കോടി രൂപയായിരുന്നു. ജീവനോപാധികള്‍ നഷ്ടമായവര്‍ക്ക് പുതിയ ജീവനോപാധികള്‍ കണ്ടെത്തുന്നതിനാവശ്യമായ പരിശീലനം നല്‍കുന്നതിനും സംരംഭങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നതിനും വേണ്ടിയാണിത്. 70,000 ഓളം വരുന്ന കുടുംബശ്രീ കര്‍ഷക സംഘങ്ങളിലെ അംഗങ്ങളെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനായി കുടുംബശ്രീ വഴി കാര്‍ഷിക മൂല്യവര്‍ധിത ഉല്പന്നയൂനിറ്റുകള് ആരംഭിക്കാന്‍ 10 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. കുടുംബങ്ങളിലെ യുവതികളുടെ പ്രാതിനിധ്യം കുടുംബശ്രീയില്‍ ഉറപ്പുവരുത്തുന്നതിനായി ഈ വര്‍ഷം 10,000 ഓക്സിലറി അയല്‍ക്കൂട്ട യൂനിറ്റുകള്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."