ലക്ഷദ്വീപിലേക്ക് വരുന്നവരെ കണ്ടെത്താന്‍ മത്സ്യബന്ധന ബോട്ടില്‍ പരിശോധന
സ്വന്തം ലേഖകന്‍
കവരത്തി: ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരേ പ്രതിഷേധം ശക്തമായ ലക്ഷദ്വീപിലേക്കുള്ള അനധികൃത നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താന്‍ മത്സ്യബന്ധന ബോട്ടുകളില്‍ പരിശോധന നടത്താന്‍ തീരുമാനം. ലക്ഷദ്വീപിലെ രാഷ്ട്രീയ കക്ഷികളെല്ലാം സംയുക്തമായി സമരരംഗത്തേക്ക് ഇറങ്ങാന്‍ തീരുമാനിക്കുകയും കേരളത്തില്‍ നിന്ന് ഭരണ - പ്രതിപക്ഷ മുന്നണികള്‍ ഐക്യദാര്‍ഢ്യവുമായി സമരരംഗത്ത് നിലകൊള്ളുകയും ചെയ്ത സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നാണ് സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്.
ദ്വീപിലേക്ക് തിരികെ എത്തുന്ന എല്ലാ മത്സൃ ബന്ധന ബോട്ടുകളും വെസലുകളും ഉരുകളും കര്‍ശനമായി പരിശോധിക്കാനും, ഇവ അടുക്കുന്ന ജെട്ടികളിലും പോര്‍ട്ടുകളിലും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു.
പ്രതിഷേധക്കാര്‍ക്ക് എല്ലാവിധ പിന്തുണയും സഹായവും ലഭ്യമാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ദ്വീപ് ഭരണകൂടത്തെ കൂടുതല്‍ ജാഗ്രതയിലാക്കിയിരിക്കുകയാണ്.
ബേപ്പൂരുനിന്നും മംഗലാപുരത്ത് നിന്നും വരുന്ന കപ്പലുകളിലെ ചരക്കുകളും പരിശോധിക്കണം. കൊച്ചിയില്‍ നിന്ന് വരുന്ന യാത്രാ കപ്പലുകളില്‍ കൂടുതല്‍ പരിശോധന വേണമെന്ന നിര്‍ദേശവും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും നല്‍കണമെന്നും പോര്‍ട്ട് -ഷിപ്പിങ് - ഏവിയേഷന്‍ ഡയരക്ടര്‍ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."