HOME
DETAILS

ഗവർണർമാർ ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെക്കുന്നു; 'ഗവർണർ രാജി'നെതിരെ കൈകോർത്ത് സ്റ്റാലിനും പിണറായി വിജയനും

  
backup
April 18 2023 | 15:04 PM

pinarayi-vijayan-support-tamilnadu-bill-against-governer-raj

സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കൈകടത്താനുള്ള ഗവർണർമാരുടെ ശ്രമങ്ങൾക്കെതിരെ കൈകോർക്കാൻ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും പിണറായി വിജയനും. ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്താനും സംസ്ഥാനങ്ങൾക്ക് അനുവദിച്ച് കിട്ടിയ അവകാശങ്ങളിൽ കൈകടത്താനുമുള്ള എല്ലാ ശ്രമങ്ങൾ ൾക്കെതിരേയും ഒന്നിച്ച് നിൽക്കുമെന്നും ഇരുവരും വ്യക്താമാക്കി.

സംസ്ഥാനം നിയമസഭ പാസാക്കി അയക്കുന്ന പല ബില്ലുകളും ഗവർണർ ഒപ്പിടാതെ പിടിച്ചുവെക്കുന്നതിൽ പ്രതിഷേധിച്ച് തമിഴ്നാട് നിയമസഭ 10ന് പ്രേമേയം പാസാക്കിയിരുന്നു. ബില്ലിൽ ഗവർണർമാർക്ക് ഒപ്പിടാൻ സമയ പരിധി നിശ്ചയിക്കുന്നതിനായി രാഷ്ട്രപതിയും കേന്ദ്ര സർക്കാരും ഇടപെടണമെന്നായിരുന്നു പ്രമേയത്തിലെ പ്രധാന ആവശ്യം.

ഈ പ്രമേയത്തിന് പിന്തുണയറിയിച്ച് സ്റ്റാലിൻ മുഖ്യമന്ത്രി അയച്ച കത്തിന് മറുപടി നൽകവെയാണ് ഗവർണർക്കെതിരെ പിണറായി വിജയനും ആഞ്ഞടിച്ചത്.തമിഴ്നാട് അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിക്കുന്നെന്നും പ്രമേയത്തിൽ പരാമർശിച്ചിട്ടുള്ള പ്രശ്നങ്ങൾ ന്യായമാണെന്നും പറഞ്ഞ പിണറായി വിജയൻ ഭരണഘടന ഉറപ്പു ചെയ്തിട്ടുള്ള ഫെഡറൽ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാനും തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പാക്കാനുമുള്ള പോരാട്ടത്തിൽ എല്ലാ സഹകരണവും ഉറപ്പ് നൽകുന്നതായും സ്റ്റാലിനെ അറിയിച്ചു.

ആർട്ടിക്കിൾ 356 ഉപയോഗിച്ച് ഇ.എം.എസ് കരുണാനിധി സർക്കാരുകളെ ഗവർണർ പിരിച്ച് വിട്ട നടപടികളെ പരാമർശിച്ച പിണറായി വിജയൻ ഭരണഘടനയിൽ ബില്ലുകൾ ഒപ്പിടുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും ഉചിതമായ ഒരു സമയപരിധിക്കുള്ളിൽ ഗവർണർമാർ ബില്ലുകളിൽ ഒപ്പിടേണ്ടത് നിർബന്ധമാണെന്നും ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago