കടമെടുത്തും കരുതല്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ ദുരിതക്കയത്തിലാണ്ട കേരള ജനതയ്ക്ക് കടമെടുത്തും കൈത്താങ്ങാകാന്‍ സര്‍ക്കാര്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ പുതുക്കിയ ബജറ്റ് ഇന്നലെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു.
കഴിഞ്ഞ ജനുവരി 15ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക് അവതരിപ്പിച്ച ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് പൂര്‍ണമായും നടപ്പിലാക്കും.
ചെലവ് ചുരുക്കി വരുമാനം വര്‍ധിപ്പിക്കാനുള്ള സമഗ്രമായ പദ്ധതിയെന്ന് പ്രഖ്യാപിച്ചാണ് ധനമന്ത്രി ഇന്നലെ ബജറ്റ് അവതരിപ്പിച്ചത്. കൊവിഡ് ഉണ്ടാക്കിയ അസാധാരണ സാഹചര്യവും പ്രതിസന്ധിയും കണക്കിലെടുത്ത് പുതിയ നികുതി നിര്‍ദേശങ്ങളൊന്നും ബജറ്റിലില്ല. എന്നാല്‍ ഈ തീരുമാനം തീരുമാനം താല്‍കാലികം മാത്രമാകുമെന്ന സൂചനയും ധനമന്ത്രി നല്‍കി.
കഴിഞ്ഞ ജനുവരിയില്‍ മുന്‍കൂട്ടി കാണാന്‍ കഴിയാത്ത ആരോഗ്യ, സാമൂഹ്യ സാമ്പത്തിക രംഗങ്ങളിലെ വെല്ലുവിളികളെ നേരിടാനുള്ള വിവിധ പദ്ധതികള്‍ പുതുക്കിയ ബജറ്റിലുണ്ട്. കൊവിഡ് ആദ്യ തരംഗത്തില്‍ 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. നിലവിലെ രണ്ടാം തരംഗ പശ്ചാത്തലത്തില്‍ 20,000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജും തീരദേശത്തേക്ക് 11,000 കോടിയുടെ പാക്കേജും ബജറ്റില്‍ പ്രഖ്യാപിച്ചു.
ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍
ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2,800 കോടി
ആരോഗ്യകേന്ദ്രങ്ങള്‍ ശക്തിപ്പെടുത്താന്‍ വര്‍ഷം 559 കോടി
പകര്‍ച്ചവ്യാധികള്‍ക്കായി 10 ബെഡുകള്‍ വീതമുളള ഐസൊലേഷന്‍ വാര്‍ഡുകള്‍. 636.5 കോടി
150 മെട്രിക് ടണ്‍ ശേഷിയുളള ഓക്‌സിജന്‍ പ്ലാന്റ്
വാക്‌സിന്‍ ഉത്പാദന ഗവേഷണത്തിന് 10 കോടിയും ഉപകരണങ്ങള്‍ വാങ്ങാന്‍ 500 കോടിയും
തെരഞ്ഞെടുത്ത ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും പീഡിയാട്രിക് ഐ.സി.യു വാര്‍ഡുകള്‍
ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ടു പണം കൈകളിലെത്തിക്കാന്‍ 8,900 കോടി സാമ്പത്തിക പുനരുജ്ജീവനത്തിന് വിവിധ വായ്പകള്‍, പലിശ സബ്‌സിഡി എന്നിവയ്ക്കായി 8,300 കോടി
കാര്‍ഷിക മേഖലയ്ക്കായി പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നാല് ശതമാനം പലിശ നിരക്കില്‍ 2,000 കോടി
കാര്‍ഷിക, വ്യാവസായിക, സേവന മേഖലകളില്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ. 1,600 കോടി
കാര്‍ഷികോത്പന്നങ്ങളുടെ വിപണനത്തിനായി വിവര സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സേവന ശൃംഖല പൈലറ്റ് പദ്ധതി 10 കോടി
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് വഴി കുറഞ്ഞ നിരക്കില്‍ വായ്പ. 1,000 കോടി
നോര്‍ക്ക സെല്‍ഫ് എംപ്ലോയ്‌മെന്റ് സ്‌കീമിലൂടെ 1,000 കോടി രൂപ വായ്പാ പലിശ ഇളവ് നല്‍കാന്‍ 25 കോടി
10,000 ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും 5,000 ഇലക്ട്രിക് ഓട്ടോറിക്ഷകളും വാങ്ങാനായി വായ്പ നല്‍കാന്‍ 200 കോടി. പലിശ ഇളവ് നല്‍കാന്‍ 15 കോടി
വിനോദസഞ്ചാര മേഖലയ്ക്ക് പുനരുജ്ജീവന പാക്കേജ്. സര്‍ക്കാര്‍ വിഹിതം 30 കോടി
വിനോദസഞ്ചാര മേഖലയിലും ചെറുകിട വ്യവസായ മേഖലയിലും 20 ശതമാനം അധികവായ്പ. 500 കോടി
വിനോദസഞ്ചാര സര്‍ക്യൂട്ടുകള്‍ക്കായി 50 കോടി
സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിനായി 5 കോടി
ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും അതിവേഗ വളര്‍ച്ചയെ സഹായിക്കാന്‍ 100 കോടി
പട്ടികജാതി, പട്ടികവര്‍ഗ സംരംഭകര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ. 10 കോടി
എം.എസ്.എം.ഇകള്‍ക്ക് കുറഞ്ഞ നിരക്കില്‍ അധിക പ്രവര്‍ത്തന മൂലധന വായ്പയും ടേം ലോണും 2,000 കോടി. പലിശ ഇളവ് നല്‍കാന്‍ 50 കോടി
ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ച് ഓടുന്ന 10 പുതിയ ബസുകള്‍ 10 കോടി
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശായ്‌ലക്ക് അടിസ്ഥാന സൗകര്യം. 10 കോടിി അതിദാരിദ്ര്യ ലഘൂകരണ പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി
പാല്‍ ഉപയോഗിച്ചുളള മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഫാക്ടറി. 10 കോടി
റബര്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ 50 കോടി
ജലസംഭരണ പ്രദേശങ്ങള്‍ സംരക്ഷിക്കാന്‍ പ്രാഥമിക ഘട്ടത്തിനായി 50 കോടി
മത്സ്യസംസ്‌കരണത്തിന് പശ്ചാത്തല സൗകര്യമൊരുക്കാന്‍ 5 കോടി
തൊഴിലുറപ്പ് പദ്ധതിയില്‍ 12 കോടി തൊഴില്‍ ദിനങ്ങള്‍ ഉറപ്പിക്കും
കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതു സംബന്ധിച്ച് പഠനം നടത്താന്‍ സമിതി
ടെലി ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങിന് സ്ഥിരം സംവിധാനം
പൊതു ഓണ്‍ലൈന്‍ അധ്യയന സംവിധാനത്തിന് 10 കോടി
നോളേജ് ഇക്കണോമി ഫണ്ട് 200 കോടിയില്‍നിന്ന് 300 കോടിയായി ഉയര്‍ത്തി
ആയുഷ് വകുപ്പിന് ഔഷധങ്ങള്‍ ലഭ്യമാക്കാന്‍ 20 കോടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."