പ്രതിസന്ധി സമയത്തും കാപട്യം ഒളിപ്പിച്ച ബജറ്റ്: പ്രതിപക്ഷം
തിരുവനന്തപുരം: പ്രതിസന്ധി സമയത്തും കാപട്യം ഒളിപ്പിച്ചതാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍.
ശരിയായ രാഷ്ട്രീയ പ്രസംഗമാണ് ബജറ്റിന്റെ ആദ്യഭാഗമെന്നും അദ്ദേഹം പറഞ്ഞു.
അധികച്ചെലവ് 1,715 കോടി രൂപ എന്നാണ് ബജറ്റില്‍ പറയുന്നത്. പക്ഷേ 20,000 കോടി രൂപയുടെ ഉത്തജക പാക്കേജ് ഇതേ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അത് അധികച്ചെലവല്ലേ? റവന്യൂ കമ്മി 36,000 കോടിയാകുമ്പോള്‍ അധിക വിഭവ സമാഹരണവും പുതിയ നികുതി നിര്‍ദേശവുമില്ല. 5,000 കോടി ബാക്കിവച്ചാണ് പോയതെന്ന് തോമസ് ഐസക് പറഞ്ഞിരുന്നു.
അതേക്കുറിച്ച് ബജറ്റില്‍ സൂചനയില്ലെന്നും സതീശന്‍ പറഞ്ഞു.
ഈ സര്‍ക്കാരിന്റെ പോക്ക് ഒട്ടും സുഖകരമാകില്ലെന്നതിന്റെ സൂചനയാണ് ബജറ്റെന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നതിന്റെ നേരെ എതിരാണ് ബജറ്റില്‍ കണ്ടതെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും കാര്യമായി ഒന്നും ചെയ്യാനാകില്ലെന്നുമാണ് ബജറ്റില്‍ പറയുന്നത്. താഴേക്കുപോകുന്ന വളര്‍ച്ചാനിരക്കിനും തൊഴിലില്ലായ്മയ്ക്കും ഉത്തരമാകേണ്ടതായിരുന്നു ബജറ്റ്. നിസ്സഹായമായൊരു സര്‍ക്കാരിനെയാണ് ബജറ്റില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.കൃഷിക്കാരുടെ രക്ഷയ്ക്കായി ആശ്വാസ പദ്ധതി ആവശ്യപ്പെട്ടിരുന്നെങ്കിലും യാതൊരു പരിഗണനയും ലഭിച്ചില്ലെന്നും ആത്മാവ് നഷ്ടമായ ബജറ്റാണിതെന്നും കേരള കോണ്‍ഗ്രസ് നേതാവ് മോന്‍സ് ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."