യുഎഇയും ഖത്തറും വീണ്ടും എംബസികൾ തുറക്കുന്നു
ദുബൈ: ഉപരോധം പിൻവലിച്ചതിന് ശേഷം ഇതാദ്യമായി എംബസികൾ വീണ്ടും തുറക്കാനൊരുങ്ങി യുഎഇയും ഖത്തറും. ഗൾഫ് രാജ്യങ്ങളിലെ സഹകരണവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനായി 2021ൽ ഒപ്പുവെച്ച അൽ ഉല കരാറിന്‍റെ അടിസ്ഥാനത്തിലാണ് എംബസികൾ വീണ്ടും തുറക്കുന്നത്.
എംബസികൾ തുറക്കുന്ന കാര്യം യുഎഇ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക പത്രവും, ഖത്തർ മീഡിയ ഓഫിസും സ്ഥിരീകരിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ നയതന്ത്ര ബന്ധം പൂർണമായും പുനസ്ഥാപിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും എംബസികൾ തുറക്കുന്നതിനും ആവശ്യമായ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായും യുഎഇ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
2017ലാണ് സഊദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിന് ഉപരോധം പ്രഖ്യാപിച്ചത്. 2021ൽ അൽ ഉല കരാറിൽ ഒപ്പുവെച്ചതോടെ ബന്ധം പഴയനിലയിലേക്ക് തിരിച്ചെത്തുന്നതിന്‍റെ സൂചനകൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സഊദിയും ഈജിപ്തും ദോഹയിൽ വീണ്ടും എംബസി തുറന്നു. ഖത്തർ-ബഹ്റൈൻ ബന്ധവും ഈയിടെ പുനഃസ്ഥാപിച്ചിരുന്നു.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."