സ്വപ്നയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാതെ മുഖ്യമന്ത്രി; പരിഹസിച്ച് കെ.ടി ജലീല്‍, കാര്യമാക്കുന്നില്ലെന്ന് എം.ശിവശങ്കര്‍
കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍
പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ ആരോപണങ്ങളെ പരിഹസിച്ച് മുന്‍മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ആരോപണത്തെ തള്ളിക്കളഞ്ഞു.
സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒപ്പം വന്നിട്ടും മഞ്ചേരിയിലേക്ക് വാപ്പ കളി കാണാന്‍ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ.
എന്നാണ് കെ.ടി ജലീലിന്റെ പരിഹാസം. മൊഴികാര്യമാക്കുന്നില്ല, എത്രയോതവണ ഇത്തരം മൊഴികള്‍ പുറത്തുവന്നിരിക്കുന്നുവെന്നാണ് എം.ശിവശങ്കര്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മുന്‍ മന്ത്രി കെ.ടി ജലീല്‍ എന്നിവരുടെ പേരെടുത്തു പറഞ്ഞാണ് സ്വപ്ന സുരേഷ് വിമര്‍ശനം ഉന്നയിച്ചത്.
നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായാണ് സ്വപ്ന സുരേഷ് രംഗത്ത് എത്തിയത്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെയാണ് ഇതാദ്യമായി സ്വപ്ന ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മുഖ്യമന്ത്രി ദുബൈയിലേക്കു പോയപ്പോള്‍ മറന്നുവച്ച കറന്‍സിയടങ്ങുന്ന ബാഗ് താന്‍ ദുബൈയിലെത്തിച്ചിരുന്നുവെന്നും ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇതെന്നുമാണ് വെളിപ്പെടുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."